സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി കൊല ചെയ്തെന്നു ബോധ്യപ്പെടുത്തണമെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി• സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കൊല ചെയ്തെന്നു ബോധ്യപ്പെടുത്തണമെന്നു സുപ്രീം കോടതി. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടതിനു തെളിവ് എവിടെയെന്നു കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു മറുപടിയുണ്ടായില്ല. ഊഹാപോഹങ്ങള്‍ കോടതിക്കുമുന്നില്‍ പറയരുതെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, സൗമ്യ മാനഭംഗത്തിന് ഇരയായെന്നു കോടതിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണോ അതോ സൗമ്യ സ്വയം ചാടിയതാണോ എന്നും കോടതി ചോദിച്ചു.
തലയ്ക്കേറ്റ പരുക്കാണ് സൗമ്യയുടെ മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രെയിനില്‍നിന്നു വീണതുമൂലമുണ്ടായ പരുക്കാണിത്.
ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനു കഴിഞ്ഞില്ല.
No comments:
Post a Comment