Monday, 5 September 2016

ഗ്രാന്‍ഡ്സ്ലാം വിജയങ്ങളില്‍ റെക്കോഡ് നേടി സെറീന



സൂപ്പര്‍ താരം റോജര്‍ ഫെഡററുടെ 307 ഗ്രാന്‍ഡ് സ്ലാം ജയങ്ങള്‍ എന്ന റെക്കോഡാണ് സെറീന മറികടന്നത്

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്ബര്‍ താരമായ സെറീന വില്ല്യംസിന് ലോക റെക്കോഡ്. ഗ്രാന്‍ഡ്സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോഡാണ് സെറീന സ്വന്തം പേരിലാക്കിയത്. കസാക്കിസ്ഥാന്‍ താരമായ യാരോസ്ലാവാ ഷ്വദോവയെ (6-2, 6-3) നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന 308 ഗ്രാന്‍സ്ലാം ജയങ്ങള്‍ എന്ന അപൂര്‍വ്വനേട്ടം കൈവരിച്ചത്.

സൂപ്പര്‍ താരം റോജര്‍ ഫെഡററുടെ 307 ഗ്രാന്‍ഡ് സ്ലാം ജയങ്ങള്‍ എന്ന റെക്കോഡാണ് സെറീന മറികടന്നത്. കാല്‍ മുട്ടിനേറ്റ പരിക്ക് മൂലം ഫെഡറര്‍ ഈ സീസണില്‍ കളിക്കാനില്ലാത്തതു കൊണ്ട് തന്നെ സെറീനയുടെ റെക്കോഡ് പെട്ടെന്നൊന്നും തകരില്ല.




നേരത്തെ ചെക്ക് റിപ്പബ്ലിക്ക് താരമായ മാര്‍ട്ടീന നവരത്തിലോവയുടെ റെക്കോഡ് മറികടന്ന് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം വിജയങ്ങള്‍ നേടുന്ന വനിതാ താരമെന്ന റെക്കോഡ് സെറീന നേടിയിരുന്നു.ഈ വിജയത്തോടെ സെറീന യു.എസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

No comments:

Post a Comment