ജിയോ 4ജിയുടെ അതിവേഗ രഹസ്യം!
വർഷങ്ങൾക്ക് മുൻപാണ് ഡേറ്റാ കൈമാറ്റ രംഗത്ത് 4ജി എന്ന് കേൾക്കാൻ തുടങ്ങിയത്. 2ജിയും 3ജിയും കഴിഞ്ഞ് 4ജി എത്തുന്നതോടെ ഡിജിറ്റൽ രംഗത്ത് വൻ വിപ്ലവം വരാൻ പോകുന്നുവെന്ന് ടെക്ക് വിദഗ്ധർ വിലയിരുത്തി. എന്നാൽ 4ജിയെ കുറിച്ച് സംസാരിക്കുമ്പോഴും രാജ്യത്ത് മിക്ക സ്ഥലങ്ങളിലും സമയത്തിനു കൃത്യമായ വേഗതയിൽ 2ജി പോലും കിട്ടിയിരുന്നില്ല. ഇതിനിടെ 3ജി വന്നതോടെ മിക്ക ടെലികോം കമ്പനികളും 2ജിയിൽ നിന്ന് 3ജിയിലേക്ക് മാറി. വരിക്കാരെ പിടിക്കാനായി 3ജി തുടങ്ങിയെങ്കിലും അതൊരു വൻ വിജയമായിരുന്നു എന്നു പറയാനാകില്ല. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഭൂരിഭാഗം ടെലികോം കമ്പനികൾക്കും 3ജി നെറ്റ്‌വർക്ക് നൽകാൻ കഴിയുന്നില്ലെന്നത് വസ്തുതയാണ്.
അവസാനം 4ജിയും എത്തി. 4ജി വന്നതോടെ ഉപഭോക്താക്കൾ നഷ്ടമാകുമെന്ന ഭീതിയിൽ ടെലികോം കമ്പനികൾ പുതിയ ടെക്നോളജിക്ക് പിന്നാലെയായി. അതിവേഗ 4ജിയെന്ന വാഗ്ദാനവുമായി തുടങ്ങിയ സേവനം ഇപ്പോഴും മിക്ക ഗ്രാമങ്ങളിലും ലഭ്യമല്ല. ആദ്യം 3ജി വരട്ടെ, എന്നിട്ട് മതി 4ജി എന്ന് വരിക്കാർ പരിഹസിക്കാൻ തുടങ്ങി. ഐഡിയ, വൊഡാഫോൺ, എയർടെല്‍, റിലയൻസ് തുടങ്ങി കമ്പനികൾ 4ജി സേവനം നൽകുന്നുണ്ട്. എന്നാൽ ഈ 4ജി സേവനത്തിലും മിക്ക വരിക്കാരും സംതൃപ്തരല്ല.
ഇതിനിടെയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 4ജി വരുന്നത്. നിലവിൽ ലഭ്യമായ 4ജിയേക്കാൾ പതിമടങ്ങ് വേഗതയുമായി എത്തിയതോടെ വരിക്കാർ കൂട്ടത്തോടെ റിലയൻസ് ജിയോ സിം വാങ്ങാൻ തുടങ്ങി. കേരളത്തിലെ മുക്കിലും മൂലയിലും വരെ അതിവേഗ 4ജി ഇന്റർനെറ്റ് ലഭിക്കാൻ തുടങ്ങിയതോടെ റിലയൻസ് ജിയോ മാജിക്കിൽ വരിക്കാർ സംതൃപ്തരായി. മൂന്നു മാസത്തേക്ക് പരിധിയില്ലാ 4ജി ഡേറ്റാ കൈമാറ്റം ഓഫർ ചെയ്തതോടെ ഇന്റർനെറ്റ് വേഗം കണ്ട് വരിക്കാർ ശരിക്കും ഞെട്ടി.
ഇത്രയും വേഗതയുള്ള 4ജിക്കായി റിലയൻസ് ജിയോ എന്ത് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ചില്ലി കാശ് വാങ്ങാതെ പരിധിയില്ലാ വോയ്സ് കോൾ എങ്ങനെ നൽകുന്നു? ഓരോ വരിക്കാരനും മുന്നോട്ടുവെച്ച ചോദ്യമാണിത്. അതെ, വിഒഎൽടിഇ എന്ന ടെക്നോളജിയാണ് റിലയൻസ് ജിയോ ഉപയോഗിക്കുന്നത്. 4ജി ടെക്നോളജിക്കൊപ്പം വിഒഎൽടിഇ കൂടി ചേർത്താണ് റിലയൻസ് ജിയോ നെറ്റ്സേവനം നൽകുന്നത്.
എൽടിഇ എന്നാൽ ലോങ് ടേം ഇവല്യൂഷൻ, അതിവേഗ ഡേറ്റാ കൈമാറ്റത്തെ സഹായിക്കുന്നു. വിഒഎൽടിഇ– വോയ്സ് ഓവര്‍ ലോങ് ടേം ഇവല്യൂഷൻ വോയ്സ് കോളുകൾക്കുള്ള സംവിധാനമാണ്. നിലവിലെ നെറ്റ്‌വർക്കുകളേക്കാൾ പതിമടങ്ങ് മികച്ച ഹൈ ഡെഫനിഷന്‍ ശബ്ദ കോളിങ് സേവനമാണ് വിഒഎൽടിഇ നൽകുന്നത്. മികവാർന്ന ശബ്ദം, മികച്ച വിഡിയോ, വോയ്സ് കോള്‍ വേഗത, ഇന്‍റര്‍നെറ്റും കോളും ഒരേസമയം ഉപയോഗിക്കൽ എന്നിവ വിഒഎൽടി ടെക്നോളജിയുടെ ഗുണങ്ങളാണ്.
വിഒഎൽടിഇ ടെക്നോളജി വഴി യാത്ര ചെയ്യുമ്പോൾ 100 എംബിപിഎസ് മുതല്‍ 150 എംബിപിഎസ് വരെയും അല്ലാത്തപ്പോൾ സെക്കന്റില്‍ ഒരു ജി.ബി വരെയും ഡേറ്റാ കൈമാറ്റ വേഗം കിട്ടുമെന്നാണ് അവകാശപ്പെടുന്നത്. ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി ) ടെക്നോളജിയിലാണ് വിഒഎൽടിഇ പ്രവര്‍ത്തിക്കുന്നത്. അതേസമയം, 2ജി, 3ജി സര്‍ക്യൂട്ട് സ്വിച്ചിങ് വഴിയാണ് പ്രവർത്തിക്കുന്നത്.
4ജിയും ചില ചുരുക്കെഴുത്തുകളും
‘4ജിയോ? അതെന്താ’ എന്ന ചോദ്യത്തിൽനിന്ന് ‘ജിയോ’ അടർത്തിയെടുത്തു ചർച്ച ചെയ്യുന്ന നിലയിലേക്കു മാറിയിരിക്കുന്നു മൊബൈൽ ടെലികോം രംഗം. ജിയോ എന്ന ബ്രാൻഡിൽ, 4ജി മാത്രമുള്ള ടെലികോം സേവനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് എത്തിയതാണു ശ്രദ്ധ അവിടേക്കു കേന്ദ്രീകരിക്കാൻ കാരണം.4ജി എന്ന വാക്കിനൊപ്പം എൽടിഇ, എഫ്ഡിഡി, ടിഡിഡി എന്നൊക്കെ കേൾക്കുന്നുണ്ട്. ഇത്തരം ചുരുക്കെഴുത്തുകളാണ് ഏറെക്കാലമായി മൊബൈൽ രംഗത്തിന്റെ മുഖ്യ സവിശേഷത ആദ്യം മൊബൈൽ ഫോൺ സേവനം വന്നപ്പോൾ 2ജി എന്ന വാക്ക് ആരും പറഞ്ഞില്ല. ജിഎസ്എം എന്നൊരു ആഗോള മൊബൈൽ സാങ്കേതിക വിദ്യയെപ്പറ്റി അൽപമൊക്കെ പറഞ്ഞുതുടങ്ങിയിരുന്നെങ്കിലും അത് വലിയ ചർച്ചയായത് സിഡിഎംഎ എന്ന മറ്റൊരു സാങ്കേതിക വിദ്യ കൂടി രംഗത്തെത്തിയപ്പോഴാണ്. അതേ രീതിയിൽ, 3ജി എന്ന മൂന്നാം തലമുറ സേവനം വരാൻ തയാറെടുത്തപ്പോൾ കമ്പനികൾ നമ്മോടു പറഞ്ഞു അതുവരെ 2ജി (രണ്ടാം തലമുറ) ആയിരുന്നെന്ന്. 3ജി എത്തിയതോടെ കഥമാറി. ‘ജി’ ചേർത്തേ മൊബൈലിന്റെ കാര്യം പറയൂ എന്നായി. അതിവേഗ ഇന്റർനെറ്റ് കിട്ടും എന്ന വാഗ്ദാനവുമായാണു 3ജി വന്നത്. 3ജിയിൽ സെക്കൻഡിൽ 21.1 മെഗാബിറ്റ് ഡേറ്റ (21.1എംബിപിഎസ്) വേഗം എന്ന മോഹനസ്വപ്നം മിക്കയിടത്തും സ്വപ്നമായിരുന്നെങ്കിലും 2ജി (എഡ്ജ്) ഒരു മോശം ഡേറ്റ സേവനം ആയിരുന്നെന്നു ബോധ്യപ്പെടുത്താൻ 3ജിക്കു കഴിഞ്ഞു. 3ജിയിൽനിന്നു 4ജിയിലേക്കുള്ള യാത്ര, 2ജിയിൽനിന്നു 3ജിയിലേക്കുള്ളത്ര ദീർഘമായില്ല. മുൻനിര സേവനദാതാക്കളൊക്കെ രാജ്യവ്യാപകമായി ഘട്ടം ഘട്ടമായി 4ജി അവതരിപ്പിക്കുകയാണ് ഏറെ നാളായി. പൊതുവെ 4ജി എന്നു പറയുമ്പോഴും എൽടിഇ–എഫ്ഡിഡി, ടിഡിഡി–എൽടിഇ, എൽടിഇ–എ എന്നൊക്കെ പല വിദ്യകളുണ്ട്. ലോങ് ടേം ഇവല്യൂഷൻ ആണു എൽടിഇ. ഉയർന്ന വേഗത്തിലുള്ള ടെലിഫോൺ, ഡേറ്റ സേവനം ലഭ്യമാക്കാൻ പാകത്തിനു നെറ്റ്‌വർക്ക് സാങ്കേതികവിദ്യ മെച്ചപ്പെടുത്തുകയാണിതിൽ. നാലാം തലമുറ (4ജി) ടെലികോം എന്നു പൊതുവെ വിളിക്കപ്പെടുന്നു. 3ജിയിൽ പരമാവധി വേഗം 21.1 എംബിപിഎസ് ആണെങ്കിൽ 4ജിയിൽ 100 മുതൽ 150 എംബിപിഎസ് വരെയാണു വാഗ്ദാനം. ഇങ്ങനെ ഉയർന്ന സ്പീഡില്ലെങ്കിൽ ലൈവ് ടിവി, വിഡിയോ കോൾ എന്നിങ്ങനെ വൻതോതിൽ ഡേറ്റ വേണ്ടുന്ന സേവനങ്ങൾ തടസ്സമില്ലാതെ കിട്ടണമെന്നില്ല.
എഫ്ഡിഡി എന്നാൽ ഫ്രീക്വൻസി ഡിവിഷൻ ഡ്യൂപ്ലെക്സിങ്. എഫ്ഡിഡി എൽടിഇയിൽ അപ്‌ലോഡിങ്ങിനും ഡൗൺലോഡിങ്ങിനും വെവ്വേറെ ഫ്രീക്വൻസികൾ ഉപയോഗിക്കുന്നു. അതിനാൽ അപ്‌ലോഡ്, ഡൗൺലോഡ് സിഗ്നലുകൾ ‘കുരുങ്ങാൻ’ സാധ്യത കുറവാണെന്നും വ്യക്തത കൂടുമെന്നും പറയുന്നു. ടിഡിഡി എന്ന ടൈം ഡിവിഷൻ ഡ്യൂപ്ലക്സിങ്ങിൽ അപ്‌ലോഡിനും ഡൗൺലോഡിനുമായി വിഭജിക്കപ്പെടുന്നത് ടൈം (സമയം) ആണ്. അതിനാൽ ഫ്രീക്വൻസിയെ ബാധിക്കുന്നില്ല. എഫ്ഡിഡിയും ടിഡിഡിയും ഉപയോഗിച്ചുള്ള സേവനങ്ങൾ എത്രത്തോളം വ്യത്യസ്തമായാണ് ഉപയോക്താവിന് അനുഭവപ്പെടുക എന്നു വ്യക്തമാകണമെങ്കിൽ 4ജി ഉപയോഗം വ്യാപകമാകേണ്ടിയിരിക്കുന്നു. എഫ്ഡിഡിയും ടിഡിഡിയും കിട്ടുന്ന വ്യത്യസ്ത ഫ്രീക്വൻസികൾ ഒരേ സമയം ഉപയോഗിച്ച് നെറ്റ്‌വർക് മെച്ചപ്പെടുത്തുമ്പോൾ അത് 4ജി അഡ്വാൻസ്ഡ് അഥവാ എൽടിഇ അഡ്വാൻസ്ഡ് എന്നറിയപ്പെടുന്നു. 2300 മെഗാഹെട്സും 1800 മെഗാഹെട്സും ഒരേ സമയം ലഭ്യമാക്കുന്ന ഓപ്പറേറ്റർമാർ ഉദാഹരണം.
വിഒഎൽടിഇ എന്നും വോൾട്ട് എന്നുമൊക്കെ വായിക്കപ്പെടുന്ന വോയ്സ്ഓവർ എൽടിഇ ആണ് 4ജി ലോകത്തെ മറ്റൊരു ആശയം. 4ജി എന്ന ഡേറ്റ സേവനത്തിലൂടെ ഫോൺ വിളി (വോയ്സ്) കൂടി സാധ്യമാക്കുന്ന വിദ്യയാണിത്. ജിയോ ഇത് വാഗ്ദാനം ചെയ്യുന്നു. സംസാരവും ഇന്റർനെറ്റ് ഡേറ്റ ആയാണു പോകുക. സാധാരണ 4ജി നെറ്റ്‌വർക്കുകളിൽ വോയ്സ് കോൾ 2ജി വിദ്യയിലാണു കൈകാര്യം ചെയ്യുക. സ്പീഡ് എന്ന സങ്കൽപം: 21.1 എംബിപിഎസ് സ്പീഡ് അവകാശപ്പെടുന്ന 3ജിയും 100 എംബിപിഎസ് അവകാശപ്പെടുന്ന 4ജിയും യഥാർഥ സാഹചര്യങ്ങളിൽ അത്രയുമൊക്കെ നൽകുന്നുണ്ടോ എന്നതു തർക്കവിഷയം തന്നെ. സ്പീഡ് അറിയാൻ പല ആപ്ലിക്കേഷനുകൾ ആപ് സ്റ്റോറുകളിൽ സൗജന്യമായി ലഭ്യമാണ്. ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്) തന്നെ മൈസ്പീഡ് എന്ന പേരിൽ ആപ് ലഭ്യമാക്കുന്നുണ്ട്.

No comments:
Post a Comment