വാരാന്ത്യങ്ങളിൽ ചേക്കേറാൻ ഒരു
പരുന്തിൻകൂട്!
ഹരിത നിർമാണത്തിന്റെ വക്താവായ ആർക്കിടെക്ട് നീന കോര, സ്വന്തം ആവശ്യത്തിനായി ഒരു കെട്ടിടം പണിയുമ്പോൾ അങ്ങനെയല്ലാതിരിക്കാൻ വഴിയില്ലല്ലോ ! പ്രകൃതിയെ വേദനിപ്പിക്കാത്ത രീതിയിൽ നടത്തിയ ഈ നിർമാണ രീതിയെപ്പറ്റി നീന പറയും. ‘‘ 100 % ഗ്രീൻ തന്നെ’’.
നീലാകാശവും പച്ച ഭൂമിയും തൊട്ടുരുമ്മി കിടക്കുന്ന 40 സെന്റിൽ നീനയും കുടുംബുവും ആദ്യമെത്തുമ്പോൾ കാണുന്നത് വലിയ വലിയ പാറക്കൂട്ടങ്ങളാണ്. അതിന്റെ മുനമ്പിൽ കയറി പ്ലോട്ടിന്റെ വിഹഗവീക്ഷണം നടത്താൻ പോലും അന്ന് നീനയ്ക്ക് കഴിഞ്ഞില്ല. മരുമകൻ വീഡിയോയിൽ പകർത്തിയ ദൃശ്യത്തിൽ നിന്നാണ് പ്ലോട്ടിന്റെ രൂപ രേഖ നീന മനസ്സിൽ പകർത്തിയത്. വീടുപണിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമേതെന്ന ചോദ്യത്തിന് ‘വിഷ്വലൈസേഷൻ’ ആണെന്ന കാര്യത്തിൽ നീനക്ക് ഒരു സംശയവുമില്ല. ആദ്യം ഡിസൈൻ വരച്ച് ത്രീഡി ഇമേജുകൾ ചെയ്ത് പ്ലോട്ടിന്റെ ഇമേജിൽ വച്ചു നോക്കിയാണ് അവസാന ഡിസൈനിലെത്തിച്ചേർന്നത്.
പാറക്കൂട്ടങ്ങളായി കിടന്ന സ്ഥലം ഇപ്പോഴൊന്നു കാണണം ! പാറയുടെ മുകളിലായി മനോഹരമായ ഒരു വാരാന്ത്യവസതി, ചുറ്റും തട്ടുതട്ടായി തിരിച്ച് പൂക്കളും പച്ചക്കറികളും നിറഞ്ഞു നിൽക്കുന്ന ലാൻഡ് സ്കേപ്, വീടിനു വെളളവും വെളിച്ചവും പകരാൻ സോളാർ പാനലുകൾ– ചുറ്റുമൊന്നു കണ്ണോടിച്ചാൽ രാമക്കൽമേടും കാറ്റാടിയന്ത്രങ്ങളും ഇടുക്കി ഡാമും വരെ കാണാം.
സമുദ്രനിരപ്പിൽ നിന്ന് 5300 അടി ഉയരത്തിലാണ് വീടിരിക്കുന്നത്. പാറകൾക്കു മുകളിലാണ് വീട് പണിതീർത്തത്. ദൂരെ നിന്നു നോക്കുമ്പോൾ വീട് ചുറ്റുപാടുകളിൽ നിന്ന് എടുത്തു കാണരുത് എന്ന് നിർബന്ധം വീട്ടിലെല്ലാവർക്കും ഉണ്ടായിരുന്നു. കിളികൾക്കും മൃഗങ്ങൾക്കും തടസ്സം വരുത്താത്ത രീതിയിൽ ലൈറ്റുകൾ പോലും താഴേക്ക് പ്രകാശം വീഴ്ത്തുന്ന മനോഹര കാഴ്ചയാണ് ഇവിടെ. പുറത്തേക്ക് ഇറങ്ങി നിന്നാൽ പറക്കുകയാണെന്നു തോന്നിപ്പോവും. ചുറ്റും മേഘങ്ങളും ആകാശത്തിന് അതിരിടുന്ന കൂറ്റൻ പാറയും. ചുറ്റുപാടിൽ അലിഞ്ഞു നിൽക്കുന്ന വീടിന്റെ പേരു പോലും അന്തരീക്ഷത്തോടു ചേർന്നു നിൽക്കുന്നു ദ് ഐറി– പരുന്തിന്റെ കൂട്.
സിമന്റും കമ്പിയും ഒഴിച്ചാൽ പ്രാദേശികമായി കിട്ടുന്ന നിർമാണ സാമഗ്രികൾ മാത്രമേ വീടുനിർമാണത്തിന് ഉപയോഗിച്ചിട്ടുളളൂ. 35 ഡിഗ്രി ചരിവ് ഉളളതിനാൽ വീടിന്റെ മുൻവശത്തു മാത്രം കോളം സ്ട്രക്ചർ കൊടുക്കേണ്ടി വന്നു.
പരിസ്ഥിതിയെ സ്നേഹിച്ച്…
മണ്ണും മഴവെളളവും ഒലിച്ചു പോകാതിരിക്കാനാണ് ഭൂമിയെ തട്ടുതട്ടായി ഭാഗിച്ചിരിക്കുന്നത്. തദ്ദേശീയരായ തൊഴിലാളികൾ കൈകൊണ്ട് പൊട്ടിച്ചെടുക്കുകയായിരുന്നു ഇവിടത്തെ പാറക്കൂട്ടങ്ങൾ. സമയം മാത്രമല്ല, ചെലവും കൂട്ടുമെന്നറിയാമായിരുന്നെങ്കിലും പരിസ്ഥിതിയോടു ദ്രോഹം വേണ്ടെന്ന് ആദ്യമേ നീന ഉറപ്പിച്ചിരുന്നു. പരിസ്ഥിതിക്കു ചേരുന്ന, ലെഡ് കലരാത്ത പെയിന്റാണ് ചുവരുകളിൽ.
തടിയുടെ ഉപയോഗത്തിന് പുനരുപയോഗിക്കാവുന്ന തരത്തിലുളള പാക്കേജിങ് വുഡ് ഉപയോഗിച്ചു. വാതിലുകളും സ്റ്റെയർ റെയ് ലിങ്ങും ഫോൾസ് സീലിങ്ങും കബോർഡുകളുമെല്ലാം ഇത്തരം തടിയിൽ ഡിസൈൻ ചെയ്തെടുത്തവയാണ്. മഴവെളള സംഭരണവും 10 കെവി സോളാർ പാനലുകളും തുളളിനനയും എല്ലാം ചേർന്നൊരു ‘കംപ്ലീറ്റ് പാക്കേജ്’ ആണ് ദ് ഐറി. ചുരുക്കത്തിൽ നാട്ടിൻ പുറത്തെ നന്മകളാൽ സ്വയം പര്യാപ്തമാണ് ദ് ഐറി എന്ന ഈ വാരാന്തൃവസതി.
റീട്ടെയ്നിങ് മതിലും ചില ഭാഗത്ത് കമ്പി വേലികളുമല്ലാത്ത വീടിന് പ്രത്യേകിച്ചൊരു ചുറ്റുമതിൽ കൊടുത്തിട്ടില്ല. ചുറ്റുവട്ടത്തെ കാഴ്ചകളെല്ലാം മറയില്ലാതെ ആസ്വദിക്കുക എന്നതു തന്നെ കാര്യം. ചുവരിന് സുതാര്യമായ ഗ്ലാസ് ഭിത്തികൾ കൊടുത്തതും ഇതിനു വേണ്ടിത്തന്നെ. ‘‘മുകളിലെ പാറ താഴെ വീഴുമോ എന്നൊക്കെ ആദ്യം പേടി തോന്നിയിരുന്നു. ’’ നീന പറയുന്നു. പിന്നെപ്പിന്നെ അതൊക്കെ സ്നേഹമുളള അയൽക്കാരെപ്പോലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായി മാറി.
അടുക്കളയിൽ നിന്നു മാത്രം പുറത്തേക്ക് കാണാനാവില്ലെന്നു നീനയ്ക്കു തോന്നിയത് കോൺക്രീറ്റിങ് സമയത്താണ്. പെട്ടെന്നുളള ആലോചനയിൽ അടുക്കളയിലെ സീലിങ്ങിൽ അല്പം ചരിച്ച് ഗ്ലാസ് കൊടുത്താലോ എന്നു തീരുമാനിച്ചു. അന്നത്തെ തീരുമാനം എത്ര നല്ലതായിരുന്നു എന്നു തോന്നും അടുക്കളയിലേക്ക് ഓരോ പ്രാവശ്യവും കടക്കുമ്പോൾ !
വീട്ടിൽ നിന്ന് 12 മീറ്റർ താഴെയാണ് റോഡ് സ്ഥിതി ചെയ്യുന്നത്. ചുറ്റുമുളള പച്ചപ്പിനോടു ചേർന്നു പോകുന്ന നിറങ്ങളാണ് വീടിന്റെ പുറം ഭിത്തിയിൽ. പോളി കാർബണറ്റ് ഷീറ്റ് വിരിച്ചതാണ് പോർച്ചിന്റെ മുകൾ ഭാഗം. കടും ഇൻഡിഗോ നിറത്തിൽ പ്രധാന വാതിൽ ഊഷ്മളമായ സ്വാഗതമോതും. ഏറ്റവും താഴെയായി ഒരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി ഒരു സ്പായും.
2350 സ്ക്വയർഫീറ്റുളള വീട്ടിൽ മൂന്ന് കിടപ്പു മുറികളും രണ്ട് ബാൽക്കണികളുമുണ്ട്. കിടപ്പുമുറിയുടെ ചില്ലു ജാലകത്തിലൂടെ കാണുന്ന കാഴ്ചകൾ അതീവ മനോഹരം. ചെടികൾ വയ്ക്കാൻ ഫ്ലവർ ബെഡുകളുമുണ്ട് ബാൽക്കണിയിൽ.
മനസ്സും ശരീരവും ഒരു പോലെ തലോടുന്ന മലനിരകളിലെ തണുപ്പ് ഒരിക്കൽ വന്നുപോകുമ്പോൾ പിന്നെയും മാടിവിളിക്കുന്നു. ചുറ്റുപാടും വന്നിറങ്ങുന്ന കിളികളുടെ ആശയവിനിമയവും അവരുടെ ഇണങ്ങലുകളും പിണങ്ങലുകളുമെല്ലാം മനഃപാഠമാണ് വീട്ടുകാർക്കിപ്പോൾ. പക്ഷി നിരീക്ഷണം ആസ്വദിക്കാനും ഒരു സ്ഥലം പുതുതായി പണിയുകയാണ് ഇവിടെ.
‘‘ഓരോ നിർമിതിയും ജീവിതത്തിന്റെ ഗുണനിലവാരത്തെ മികച്ചതാക്കുന്നതായിരിക്കണം. എന്നാലേ അതിന് അർഥമുളളൂ’’ എന്ന് നീന പറയുമ്പോൾ ഇവിടെത്ത ശുദ്ധമായ കാറ്റും അന്തരീക്ഷവും അതേറ്റുപാടുന്ന പോലെ…അതെ. ഇവിടെ ജീവിതം പതിന്മടങ്ങ് മെച്ചപ്പെട്ടതാണ്. വാരാന്ത്യങ്ങൾ ഓടിയെത്താൻ കാത്തിരിക്കുകയാണ് വീട്ടുകാർ
.

No comments:
Post a Comment