Monday, 5 September 2016

ബാബുവിന്റെയും ബന്ധുക്കളുടെയും ആസ്തി പരിശോധന വിജിലൻസ് ഇന്നും തുടരും


കൊച്ചി ∙ മുൻമന്ത്രി െക.ബാബുവിന്റെയും ബന്ധുക്കളുടെയും ആസ്തി സംബന്ധിച്ച പരിശോധന വിജിലൻസ് ഇന്നും തുടരും. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിലെ ഒരു ലോക്കറില്‍ നിന്ന് വിജിലൻസ് 120 പവൻ സ്വർണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കറാണു പരിശോധിച്ചത്. മറ്റു നാലു ലോക്കറുകൾ കൂടി ഇന്ന് പരിശോധിക്കും.അതിനിടെ, വിജിലൻസ് പരിശോധനകളില്‍ കണ്ടെടുത്ത രേഖകളും തെളിവുകളും ഇന്ന് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ വീണ്ടും ഹാജരാക്കും. കെ. ബാബുവിന്റെ വീടടക്കം ആറിടങ്ങളില്‍ പിടിച്ചെടുത്ത രേഖകളും പണവും സ്വര്‍ണവുമാണ് കോടതിയിൽ ഹാജരാക്കുന്നത്. കൂടാതെ, ഇന്നലെ ബാങ്കുകളിലും ബാബുറാമിന്റെ വീട്ടിലും നടന്ന പരിശോധനയിൽ ലഭിച്ച രേഖകളും മഹസറും ഇന്നു കോടതിയിൽ ഹാജരാക്കും. ബാബുവിന്റെ ബെനാമികളെന്ന് കരുതുന്ന ബാബുറാമിന്റെയും മോഹനന്റെയും ബാങ്ക് അക്കൗണ്ടുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. തേനിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തേനിയിലെത്തുമെന്നാണ് സൂചന. 

No comments:

Post a Comment