Tuesday, 6 September 2016

കെജ് രിവാളില്‍ അര്‍പ്പിച്ച പ്രതീക്ഷ അസ്തമിച്ചെന്ന് അണ്ണാ ഹസാരെ



കെജ്രിവാളിന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ജയിലിലായത് കണ്ട് ഏറെ ദു:ഖിതനാണ് താന്‍. മറ്റ് ചിലര്‍ നടത്തുന്നത് തട്ടിപ്പും വെട്ടിപ്പുമാണ്.

റെലേഗാന്‍ സിദ്ധി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളില്‍ അര്‍പ്പിച്ചിരുന്ന എല്ലാ പ്രതീക്ഷയും അസ്തമിച്ചെന്ന് ഹസാരെ പറഞ്ഞു. കെജ്രിവാളിന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ജയിലിലായത് കണ്ട് ഏറെ ദു:ഖിതനാണ് താന്‍. മറ്റ് ചിലര്‍ നടത്തുന്നത് തട്ടിപ്പും വെട്ടിപ്പുമാണ്. കെജ് രിവാള്‍ എന്നോടൊപ്പമുണ്ടായിരുന്നപ്പോള്‍ ഗ്രാമ സ്വരാജിനെക്കുറിച്ച്‌ അദ്ദേഹം ഒരു പുസ്തകമെഴുതിയിരുന്നു. ഇപ്പോള്‍ നടക്കുന്നത് കണ്ടാല്‍ ഗ്രാമസ്വരാജ് എന്ന് ഇതിനെ വിളിക്കാന്‍ വിളിക്കാന്‍ കഴിയുമോ. ഞാന്‍ ഏറെ നിരാശനാണ്.
കെജ് രാവിളിലുണ്ടായിരുന്ന എല്ലാ പ്രതീക്ഷയും അവസാനിച്ചു-ഹസാരെ പറഞ്ഞു.



അശ്ലീല സി.ഡി വിവാദത്തില്‍ ആം ആദ്മി എം.എല്‍.എ അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു അണ്ണാ ഹസാരെയുടെ പരാമര്‍ശങ്ങള്‍. കെജ് രിവാളിന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പാര്‍ട്ടിയുണ്ടാക്കി നിങ്ങള്‍ക്ക് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാം. രാജ്യത്തെമ്ബാടും റാലി നടത്താം. പക്ഷേ നിങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നവരുടെ സ്വഭാവം നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ നിങ്ങള്‍ കണ്ടെത്തും എന്ന് ഞാന്‍ ചോദിച്ചതാണ്. എന്നാല്‍ അതിന് കെജ്രിവാളിന് മറുപടി ഇല്ലായിരുന്നു. ഇപ്പോള്‍ അത് എനിക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നു. ഞാന്‍ ഇത് നേരത്തെ പറഞ്ഞതാണ്. ഏത് പാര്‍ട്ടിയോ നേതാവോ ആയിക്കൊള്ളട്ടെ. ആ പാര്‍ട്ടിയില്‍ ചേരുന്നവരുടെ സ്വഭാവശുദ്ധി നല്ലതാണോ എന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നിരവധി വര്‍ഷങ്ങളോളം എന്നോടൊപ്പം അരവിന്ദ് ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തില്‍ ഏറെ പ്രതീക്ഷയുമുണ്ടായിരുന്നു. ഇന്ത്യന്‍ രാഷ് ട്രീയത്തില്‍ അദ്ദേഹം ഒരു വേറിട്ട മാതൃകയാകും എന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യക്ക് ഒരു വ്യത്യസ്തമായ ദിശാബോധവും നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചെയ്യുന്നത് കാണുമ്ബോള്‍ ഞാന്‍ ഏറെ ദു:ഖിതനാണ്-ഹസാരെ പറഞ്ഞു.

No comments:

Post a Comment