Tuesday, 6 September 2016


ബാബുവിനെതിരായ വിജിലൻസ് അന്വേഷണം: മൗനത്തിലുറച്ച് സുധീരൻ



തിരുവനന്തപുരം ∙ മുൻമന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസിനുള്ളിലുളള അ‌ഭിപ്രായഭിന്നത യുഡിഎഫ് യോഗത്തിലും പ്രകടമായി. 24ന് ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്ത ശേ·ഷം അഭിപ്രായം പറയാമെന്ന് സുധീരന്‍ മുന്നണി യോഗത്തില്‍ പറഞ്ഞു. എന്നാൽ രാ·ഷ്ട്രീയ പ്രതികാരനടപടികള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.

രാഷ്ട്രീയ പകപോക്കലിന് ഇടതുസര്‍ക്കാര്‍ വിജലന്‍സിനെ ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് യോഗത്തിന് ശേഷമുളള വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആരോപിച്ചു. അതേസമയം, കെ.ബാബുവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയാതെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വീണ്ടും ഒഴിഞ്ഞുമാറി. ബാബുവിന്റെ കാര്യത്തില്‍ പിന്നീട് അഭിപ്രായം പറയാമെന്നാണു സുധീരന്റെ നിലപാട്. ഇക്കാര്യത്തില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് ഘടകക്ഷികള്‍ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.

ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രതികാരമാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. നേരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടികൾ അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

അതിനിടെ, യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എംഎൽഎ വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായി. അഴിമതിക്കെതിരെ ജനവികാരം ശക്തമാണെന്ന് സതീശൻ പറഞ്ഞു. ബാബുവുമായി ബന്ധപ്പെട്ട വിഷയം ആദ്യം പാർട്ടി ചർച്ച ചെയ്യണം. പിന്നീട്, ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാ
ക്കി

No comments:

Post a Comment