Tuesday, 6 September 2016

കൊല്ലപ്പെട്ടേക്കുമെന്ന ഭയം: സ്ത്രീകൾ 

ബുർഖ ധരിക്കേണ്ടെന്ന് ഐഎസ്







ബഗ്ദാദ് ∙ സ്ത്രീകൾ നിർബന്ധമായും ബുർഖ ധരിക്കണമെന്ന നിബന്ധന ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) പിൻവലിച്ചതായി റിപ്പോർട്ട്. ഇറാഖിലെയും സിറിയയിലെയും ഐഎസ് സുരക്ഷാ കേന്ദ്രങ്ങളിലെ സ്ത്രീകളോടു ബുർഖ ധരിക്കേണ്ടതില്ലെന്ന് ഐഎസ് അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുർഖ ധരിച്ചെത്തിയ സ്ത്രീകൾ ഐഎസ് കമാൻഡർമാരെയും മറ്റു ഭീകരരെയും കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.

ബുർഖ ധരിച്ചെത്തുന്നതുമൂലം തങ്ങളുടെ അധീനമേഖലയിൽനിന്നുള്ള സ്ത്രീകളാണോ ഇവരെന്നു മനസ്സിലാക്കാൻ കഴിയുന്നില്ല. ഭീകരരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തുനിന്നുള്ള സ്ത്രീകളും ബുർഖ ധരിച്ചെത്തുന്നതായിട്ടാണ് ഐഎസിന്റെ നിഗമനം. ഇതേത്തുടർന്നാണു സുരക്ഷാ കേന്ദ്രങ്ങളിലുള്ള സ്ത്രീകൾ ബുർഖ ധരിക്കേണ്ടതില്ലെന്നു ഐഎസ് അറിയിച്ചത്.

ഇറാഖിലെയും സിറിയയിലെയും ഐഎസ് സുരക്ഷാ കേന്ദ്രങ്ങളിലെ സ്ത്രീകൾക്കു മാത്രമാണ് ബുർഖ ധരിക്കുന്നതിൽനിന്നും ഇളവു ലഭിച്ചത്. മറ്റിടങ്ങളിലെ സ്ത്രീകൾ ബുർഖ ധരിക്കണം. സ്ത്രീകൾ നിർബന്ധമായും ബുർഖ ധരിക്കണമെന്നത് ഐഎസ് ചട്ടമാണ്. ഇതിനു തയാറാകാത്ത സ്ത്രീകളെ പരസ്യമായി മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

No comments:

Post a Comment