വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ വളരെ പിന്നിലെന്ന് യുനെസ്കോ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്കോയുടെ റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് യുനെസ്കോ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ വളരെ പിന്നിലാണ്. 2030ല്‍ എങ്കിലും മികച്ച മാറ്റം ഉണ്ടാകണമെങ്കില്‍ രാജ്യത്തെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യുനെസ്കോയുടെ ഗ്ലോബല്‍ എജ്യൂക്കേഷന്‍ മോണിട്ടറിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ദക്ഷിണേഷ്യയില്‍ നിലവിലെ സ്ഥിതിഗതി അനുസരിച്ച് ആഗോള വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലാണ്.
2051ല്‍ മാത്രമേ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ ആഗോള മേഖലയിലുള്ള മുന്നേറ്റത്തിനൊപ്പം ദക്ഷിണേഷ്യ എത്തൂ. ലോവര്‍ സെക്കണ്ടറി തലത്തില്‍ 2062 ഉം, അപ്പര്‍ സെക്കന്‍ഡറി തലത്തില്‍ 2087 ഉം ആകും ആഗോള തലത്തില്‍ ഒപ്പമെത്താന്‍ ആകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അസമത്വം തടയാന്‍ രാജ്യങ്ങള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
No comments:
Post a Comment