ക്രിക്കറ്റില്‍ തന്റെ ഒന്നാം നമ്ബര്‍ ശത്രു ഹര്‍ഭജനെന്നു റിക്കി പോണ്ടിങ്: ഇന്ത്യക്കെതിരെ കളിക്കുമ്ബോള്‍ പേടിസ്വപ്നമായിരുന്നു ഭാജിയെന്നു മുന്‍ ഓസ്ട്രേലിയന്‍ നായകന്‍
മുംബൈ: ഇന്ത്യക്കെതിരെ കളിക്കുമ്ബോള്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങായിരുന്നു തന്റെ പേടിസ്വപ്നമെന്നു മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്ബര്‍ ശത്രുവായിരുന്നു ഭാജിയെന്നും പോണ്ടിങ് പറഞ്ഞു.
ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് ദുഃസ്വപ്നം കാണാറുണ്ടെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ പത്ത് തവണയാണു റിക്കി പോണ്ടിംഗിനെ ഭാജി പുറത്താക്കിയത്.
മൂന്ന് തവണ പോണ്ടിങ് ഡക്ക് ആയിരുന്നു.
പോണ്ടിംഗിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറും ഹര്‍ഭജന്‍ സിങ് ആണ്. ഹര്‍ഭജനെതിരായി ബാറ്റ് ചെയ്യുമ്ബോള്‍ പോണ്ടിംഗിന്റെ ബാറ്റിങ് ശരാശരി ഏറെ താഴ്ന്നിട്ടുണ്ട്. മാത്രമല്ല, ഹര്‍ഭജന്റെ ടെസ്റ്റിലെ മുന്നൂറാം ഇരയും പോണ്ടിങ്ങായിരുന്നു.
No comments:
Post a Comment