തിരുവനന്തപുരം: പ്രതിരോധ വാക്സിനുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലവിധത്തില്‍ കേരളാ സമൂഹത്തില്‍ നടന്നിട്ടുണ്ട്. അടുത്തിടെ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വാക്സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കുംചേരിക്കെതിരെ ഒരു വിഭാഗം സൈബര്‍ ലോകത്ത് ശക്തമായി രംഗത്തെത്തുകുയം ചെയ്തിരുന്നു. എന്നാല്‍ അന്ധമായ പ്രകൃതിചിന്തയും എത്രത്തോളം അപകടകരമണെന്ന് തെളിയിക്കുന്ന സംഭവത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞദിവസം മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണം ചെയ്ത കേരളാ സമ്മിറ്റ് ചര്‍ച്ച കാണുക തന്നെ വേണം.ആരോഗ്യമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ മരിക്കാന്‍ വിടണമെന്ന് പറഞ്ഞ പ്രകൃതി കൃഷി പ്രചാരകന്‍ കെ എം ഹിലാലിന്റെ വാദങ്ങളാണ് ചര്‍ച്ചയെ ചൂടുപിടിപ്പിച്ചത്. എന്നാല്‍ ഹിലാലിന്റെ നിലപാടിനെതിരെ ചര്‍ച്ചയെ നയിച്ച അവതാരകന്‍ അരുണും അതിഥികളായെത്തിയവരും പ്രതികരിച്ചു. ഡാര്‍വിന്റെ അതിജീവിക്കല്‍ തിയറിയെ കൂട്ടുപിടിച്ചായിരുന്നു ഹിലാലിന്റെ വാദങ്ങള്‍. ഞാന്‍ ഡാര്‍വിനിസത്തില്‍ വിശ്വസിക്കുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു പ്രകൃതി കൃഷി പ്രചാരകന്‍ ഹിലാല്‍ രംഗത്തുവന്നത്.
ജൈവകൃഷി ഒരു അസംബന്ധ നാടകമാണോ എന്ന വിഷയത്തിലായിരുന്നു കേരളാ സമ്മിറ്റ് ചര്‍ച്ച നടത്തിയത്. ഇതില്‍ എത്രത്തോളം സാധ്യതയുണ്ടെന്ന വിഷയത്തെ അധികരിച്ചായിരുന്നു ചര്‍ച്ച. സ്വയംസഹായ പച്ചക്കറി വിപണന സംഘം നിറവിന്റെ പ്രസിഡന്റ് സത്യന്‍, കാസര്‍കോട് കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. കെ എം ശ്രീകുമാര്‍, ജനകീയ ജൈവ പച്ചക്കറി കൃഷി നേതാലും കേരളാ കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ കെ പി കുഞ്ഞഹമ്മദ് കുട്ടി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ച പുരോഗമിക്കവേ കാന്‍സറിനെ കുറിച്ചും ജനനനിരക്കിനെ കുറിച്ചും ചര്‍ച്ചയായി. ഇതോടെയാണ് ശിശുമരണ നിരക്ക് കുറയ്ക്കുന്നത് പ്രകൃതി നിയമങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞ് ഹിലാല്‍ രംഗത്തെത്തി. ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിന്നോ ജനിച്ച ശേഷമോ ഇല്ലാതാകേണ്ടതാണ് എന്നതാണ് പ്രകൃതി നിയമമെന്നാണ് ഹിലാല്‍ വാദിച്ചത്.
ഇതോടെ അവതാരകന്‍ ഇറ്റ്സ് ടൂ ക്രുവല്‍ എന്ന് പറഞ്ഞു പ്രതിരോധിച്ചു. ആരോഗ്യമില്ലാത്ത ഒരു കുഞ്ഞിനെ കൊന്നു കളയണമെന്നാണ് ഹിലാലിന്റ വാദങ്ങളെന്നും പറഞ്ഞു. എന്നാ,ല്‍ കൊന്നു കളയണമെന്ന് താന്‍ പറഞ്ഞില്ലെന്ന് പറഞ്ഞ ഹിലാല്‍ തന്റെ വാദങ്ങളില്‍ ഉറച്ചു നിന്നു. താങ്കളിങ്ങനെ മുഖത്ത് നോക്കി കള്ളം പറയരുതെന്ന് അവതാരകനോടായി പറയുകയും ചെയ്തു. കൊന്നു കളയണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, മരിക്കാന്‍ അനുവദിക്കണം. ജീവിക്കാന്‍ അര്‍ഹതയില്ലാത്ത അനാരോഗ്യമുള്ള തലമുറയെ മരിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അത്തരക്കാര്‍ ജീവിക്കാന് പാടില്ലെന്ന് പറഞ്ഞ് വീണ്ടും നിലപാട് വ്യക്തമാക്കി.
എന്നാല്‍, അത് തന്നെയാണ് കൊല്ലണം എന്ന് പറഞ്ഞതിലൂടെ വ്യക്തമാക്കുന്നത് എന്നായിരുന്നു അരുണിന്റെ വാദം. ഞെക്കി കൊല്ലുകയല്ല വേണ്ടതെന്ന് പറഞ്ഞ ഹിലാല്‍ വൈദ്യശാസ്ത്രത്തെയും തള്ളിപ്പറഞ്ഞു. അനാരോഗ്യമുള്ള കുഞ്ഞുങ്ങലെ ഇങ്ങനെ കൃത്രിമാമായി ജീവിപ്പിക്കുന്നത് എന്തിനെന്ന് അറിയുമോ? മരുന്നു കമ്ബനികള്‍ക്കും ആശുപത്രികള്‍ക്കും നമ്മെ കൊള്ളയടിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ഹിലാല്‍ വാദിച്ചത്. എന്നാല്‍, ഹിലാലിനോട് വിയോജിച്ച പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുകായാണ് വേണ്ടതെന്ന വാദത്തില്‍ ഉറച്ചു നിന്നു.
നേരത്തെ ചര്‍ച്ച തുടങ്ങഇയപ്പോള്‍ തന്നെ ജൈവകൃഷി എന്നല്ല വിഷരഹിത കൃഷി എന്നാണ് പറയേണ്ടതെന്നുമാണ്. ജൈവ കീടനാശിനികള്‍ പോലും ഉപയോഗിക്കാതെ വിഷരഹിത കൃഷിയാണ് താന്‍ നടത്തുന്നതെന്നുമാണ് കെ എം ഹിലാല്‍ വാദിച്ചത്.
No comments:
Post a Comment