Monday, 5 September 2016

ബാർ കോഴയിൽ പിടിമുറുക്കി 

വിജിലൻസ്; അന്വേഷണം ബെന്നി 

ബെഹ്നാനിലേക്കും




കൊച്ചി∙ ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണം മുതിർന്ന കോൺഗ്രസ് നേതാക്കളിലേക്കും. തൃക്കാക്കര മുൻ എംഎൽഎ ബെന്നി ബെഹ്നാന്റെ ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു. ബാർ കോഴയിലൂടെ ലഭിച്ച പണം സോളർ ഇടപാടുകൾക്ക് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം.

കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിൽ പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് ബെന്നി ബെഹ്നാനെക്കുറിച്ചുള്ള പരാതി വിജിലൻസിനു ലഭിക്കുന്നത്. സോളർ വിവാദം ഒതുക്കുന്നതിനുവേണ്ടി ബാറുകൾ തുറക്കുന്നതിനു കോഴയായി ലഭിച്ച പണം ഉപയോഗിച്ചെന്നാണു പരാതി. ബാബുവുമായി അടുപ്പമുള്ള നേതാവെന്ന നിലയിലാണ് ബെന്നിക്കെതിരെ അന്വേഷണം നടത്തുന്നത്. എംഎൽഎ ആയിരുന്നപ്പോൾ ബെന്നി സമ്പാദിച്ച സ്വത്തുക്കളെയും ആസ്തിയേയും കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, കേസിൽ കെ.ബാബുവിനെതിരായ പരിശോധന ഇന്നും തുടരുകയാണ്. ബാബുവിന്റെ മരുമകന്റെ ലോക്കറുകൾ തുറന്നു പരിശോധിച്ചു.
 

No comments:

Post a Comment