Thursday, 8 September 2016

ആസിയന്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി ഭീകരവാദം: മോദി



വിയന്തിയന്‍ (ലാവോസ്)• ആസിയന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണി കയറ്റുമതി ചെയ്യപ്പെടുന്ന ഭീകരവാദമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെ നേരിടാന്‍ ആസിയന്‍ രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും പാക്കിസ്ഥാന്റെ പേരെടുത്തു പരാമര്‍ശിക്കാതെ മോദി പറഞ്ഞു. 14-ാമത് ആസിയന്‍ ഉച്ചകോടിയിലാണു മോദിയുടെ പരാമര്‍ശം.

ഭീകരവാദവും അക്രമവും നമ്മുടെ സമൂഹം പൊതുവെ നേരിടുന്ന ഭീഷണിയാണ്. പ്രാദേശികതലത്തിലും അതോടൊപ്പംതന്നെ രാജ്യാന്തരതലത്തിലും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പരസ്പരം സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും ഇതിനെ ചെറുക്കാന്‍ ആസിയന്‍ രാജ്യങ്ങള്‍ക്കു കഴിയുമെന്നും മോദി പറഞ്ഞു.

ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കന്മാരുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ എന്തൊക്കെ വിഷയങ്ങളാണു ചര്‍ച്ച ചെയ്യുകയെന്നു വ്യക്തമാക്കിയിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

No comments:

Post a Comment