Thursday, 8 September 2016

നടി ശാലു മേനോന്‍ വിവാഹിതയായി; വരന്‍ സീരിയല്‍ നടന്‍ സജി ജി നായര്‍



ഗുരുവായൂര്‍; നര്‍ത്തകിയും സിനിമ സീരിയല്‍ നടിയുമായ ശാലു മേനോന്‍ വിവാഹിതയായി. കൊല്ലം വാക്കനാട് സ്വദേശിയും സീരിയല്‍ നടനുമായ സജി ജി നായരാണ് ശാലുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹ സദ്യ. സഹപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമായി വെള്ളിയാഴ്ചയാണ് സുരഭി ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍കാരം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ മാസമായിരുന്നു ശാലുവിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നത്.


ഗുരുവായൂര്‍ അമ്ബല നടയില്‍ വച്ച്‌ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. കൊല്ലം സ്വദേശി സജി ജി നായരാണ് വരന്‍. സിനിമാ സീരിയലിലൂടെ പരിചിതയായ ശാലു മേനോന്‍ സോളാര്‍ കേസിന് ശേഷമാണ് ശ്രദ്ധേയായത്. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് നടിയെ കേസില്‍ പെടുത്തിയത്.

സോളാര്‍ വിവാദത്തിന് ശേഷം സിനിമ സീരിയലുകളില്‍ അത്ര സജീവമായി ശാലുവിനെ കണ്ടില്ല. അഭിനേത്രി എന്നതിന് പുറമെ നര്‍ത്തകി കൂടെയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തി വരികയാണ്. ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

No comments:

Post a Comment