Thursday, 8 September 2016

കൊച്ചിയിലെ ഓണാഘോഷത്തിന് 10ന് തുടക്കം; വൈവിധ്യ കലാപരിപാടികളുമായി ലാവണ്യം 2016



കൊച്ചി: ഓണത്തിന് കൊച്ചി നഗരം ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഓണാഘോഷപരിപാടികള്‍ ലാവണ്യം 2016' 13ന് തുടക്കമാകും. ജില്ലയിലെ ഒന്‍പതുവേദികളില്‍ ആഘോഷത്തിന്റെ ഭാഗമായി കലാവിരുന്നുകള്‍ അരങ്ങേറും. പരമ്ബരാഗത കലാരൂപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ലാവണ്യത്തില്‍ വിവിധ വേദികളിലായി 37 കലാപരിപാടികള്‍ അരങ്ങിലെത്തുമെന്ന് കലക്ടര്‍ മുഹമ്മദ് സഫറുള്ള അറിയിച്ചു.

എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനമാണ് മുഖ്യവേദി. ഇവിടെയാണ് അഞ്ചുദിവസം നീളുന്ന ആഘോഷരാവ്. ഇതിനുപുറമേ ഫോര്‍ട്ട്കൊച്ചി, വാസ്ഗോഡഗാമ സ്ക്വയര്‍,കുമ്ബളങ്ങി പാര്‍ക്ക്, ചെറായി ബീച്ച്‌ ഓഡിറ്റോറിയം, ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്ക്, കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓപ്പണ്‍ ഓഡിറ്റോറിയം, പെരുമ്ബാവൂര്‍ പെരിയാര്‍ഗ്രൗണ്ട്, പാണംകുഴി,നെടുമ്ബറച്ചിറ, മൂവാറ്റുപുഴ കെഎം ജോര്‍ജ് മെമ്മോറിയല്‍ ടൗണ്‍ഹാള്‍, ഭൂതത്താന്‍ കെട്ട് പാര്‍ക്ക് എന്നിവിടങ്ങളിലും ലാവണ്യം അരങ്ങേറും.

ലാവണ്യത്തിന്റെ ഉണര്‍ത്തുപാട്ടായി 10ന് വൈകിട്ട് ദര്‍ബാര്‍ഹാള്‍ മൈതാനത്തു നേവി ബാന്‍ഡിന്റെ സംഗീത വിരുന്ന്, ഉത്രാടദിനത്തില്‍ 13ന് വൈകിട്ട് ദര്‍ബാര്‍ഹാള്‍ മുഖ്യവേദിയില്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. കോഴിക്കോട് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന തെയ്യം, സുധ രഞ്ജിത് അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതം, വിഭിന്നശേഷിക്കാര്‍ അവതരിപ്പിക്കുന്ന ഫ്ളൈ വിഗ്സ് മെഗാഷോ എന്നിവയും അരങ്ങേറും.

തിരുവോണദിനത്തില്‍ വൈകിട്ട് 5.30ന് പിന്നണിഗായകന്‍ ദേവാനന്ദിന്റെ നേതൃത്വത്തില്‍ ഓണപ്പാട്ടുകളുടെ ഗാനമേളയും നേഹ നായരുടെ നേതൃത്വത്തില്‍ അസ്ത്ര 13അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ബാന്‍ഡും. 17ന് ജെറി അമല്‍ദേവിന്റെ സിങ് ഇന്ത്യ വിത് സംഗീതപരിപാടിയോടെയാണ് സമാപനം.

ഫോര്‍ട്ട് കൊച്ചി വാസ്ഗോഡഗാമ സ്ക്വയറില്‍ 15,16 തീയതികളിലും കുമ്ബളങ്ങി പാര്‍ക്കില്‍ 13,14,15 ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്കില്‍ 16നും കളമശേി കുസാറ്റ് ഓഡിറ്റോറിയത്തില്‍ 16നും മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ 12നും പെരുമ്ബാവൂരില്‍ 13,14 തീയതികളിലും ലാവണ്യത്തിന്റെ ഭാഗമായി വൈവിധ്യമായ പരിപാടികള്‍ അരങ്ങേറും.

No comments:

Post a Comment