കണ്ണൂര്‍ക്കാരന്റെ ബൈജുസ് ആപ്പിന് സുക്കര്‍ബര്‍ഗിന്റെ അഞ്ച് കോടി ഡോളര്‍
ബാംഗ്ലൂര്‍: അറിവ് പകര്‍ന്നു നല്‍കുന്നതിനായി കണ്ണൂര്‍ സ്വദേശി ബൈജു ആരംഭിച്ച ആപ്ലിക്കേഷന്് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അഞ്ച് കോടി ഡോളര്‍ സാമ്ബത്തികസഹായം. ബൈജൂസ് ആപ്പ് എന്ന ആപ്ലിക്കേഷന്റെ പ്രോല്‍സാഹനത്തിനായാണ് സുക്കര്‍ബര്‍ഗും ഭാര്യ ചാനും കൂടി ആരംഭിച്ച സന്നദ്ധസംഘടനയായ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ് അമ്ബത് മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നത്.
5.5 ദശലക്ഷം പേരാണ് ആപ്പ് ഇന്ന് ഉപയോഗിക്കുന്നത്. ഇതില്‍ 2,50000 ഉപയോക്താക്കള്‍ ആപ്പ് വര്‍ഷാവര്‍ഷം പണമടച്ച് ഉപയോഗിക്കുന്നവരാണ്. സ്കൂള്‍ തലത്തിന് പുറമെ പ്രധാന എന്‍ട്രന്‍സ് പരീക്ഷകളായ ക്യാറ്റ്, മാറ്റ്, ജിമാറ്റ്, നീറ്റ്, ഐഎഎസ് പരീക്ഷകള്‍ക്കും ബൈജൂസ് ആപ്പ് ഉപയോഗപ്രദമാണ്.
വിദ്യാഭ്യാസ മേഖലയ്ക്ക് ബൈജുവിന്റെ ആപ്പ് വളരെ പ്രയോജനകമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സഹായമെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആപ്പിന്റെ സേവനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയായ ബൈജു എന്‍ജീനിയറിങ്ങ് പഠനത്തിന് ശേഷം വിദേശത്ത് ജോലിയിലിരിക്കെ അപ്രതീക്ഷിതമായാണ് എന്‍ട്രന്‍സ് പരിശീലകനാകുന്നത്.
2003 ബാംഗ്ലൂരില്‍ വെച്ച് അവധിക്കാലം ചിലവിടുന്നതിനിടയില്‍ തന്റെ ചില സുഹൃത്തുക്കളെ ഐ.ഐ.എം പ്രവേശന പരീക്ഷയായ ക്യാറ്റ് എഴുതുന്നതിനുള്ള പഠനരീതികള്‍ പരിശീലിപ്പിക്കുക ഉണ്ടായി. ബൈജുവിന്റെ രീതി പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതോടെയാണ് ഈ രംഗത്തേക്ക് തിരിയാന്‍ ബൈജു തയ്യാറാവുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം കുടുതല്‍ തയ്യാറെടുപ്പോടെ നടത്തിയ ക്യാറ്റ് പരശീലനം വിജയം കണ്ടതോടെ കുടുതല്‍ സ്ഥലങ്ങളില്‍ പരിശീലന കഌസ് എടുക്കാന്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് വിദേശ ജോലി ഉപേക്ഷിച്ച് ബൈജു മുഴുവന്‍ സമയ പരിശീലകനാവുകയായിരുന്നു.
വീഡിയോ ലെസണും ഇന്ററാക്ടീവ് സെഷന്‍സും ഉള്‍പ്പെടുത്തിയാണ് ബൈജുവിന്റെ പരിശീലന രീതി. വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശിലനങ്ങളും നല്‍കുന്നു. കോച്ചിങ് സെന്ററുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കുന്ന ഭീമമായ തുക നോക്കുമ്ബോള്‍ മികച്ച ക്ലാസുകള്‍ക്ക് കുറഞ്ഞ തുക ബൈജൂസ് ആപ്പിന്റെ പ്രത്യേകതയാണ്.
2,50000 സബ്സ്ക്രൈബേഴ്സാണ് നിലവില്‍ ബൈജൂസ് ആപ്പിനുള്ളത്. 40 ലക്ഷത്തോളം ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞിരിക്കുന്നു. ബൈജൂസ് ആപ്പിന്റെ പെയിഡ് സേവനങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്നത് 1,60,000 ത്തോളം വിദ്യാര്‍ഥികളാണ്. ഓരോ മാസവും 15 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന പ്രത്യേകതയുമുണ്ട്.
No comments:
Post a Comment