Friday, 9 September 2016

കെജ് രിവാളിന്റെ കാര്‍ അപകടത്തില്‍പെട്ടു

ഛണ്ഡിഗഡ്: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പഞ്ചാബ് സന്ദര്‍ശനം നടത്തുന്ന കെജ് രിവാള്‍ ലുദിയാനയില്‍ നിന്നും അമൃത്സറിലേക്ക് പോകുന്നതിനിടയിലാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് ഒരു ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇതോടെ മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ പോവുകയായിരുന്ന പോലീസ് വാഹനത്തില്‍ കാര്‍ ഇടിച്ചു. കെജ് രിവാളിനൊപ്പം നേതാക്കന്മാരായ ഭഗവത് മാന്‍സിംഗ്, എച്ച്‌.എസ് ഫൂല്‍ക്ക എന്നിവരും ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബിലെത്തിയ കെജ് രിവാളിനെ ലുദിയാന റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.
അതിനാല്‍ പഞ്ചാബ് പോലീസ് കെജ് രിവാളിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ 20 കാറുകളാണുള്ളത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കെജ് രിവാള്‍ വെള്ളിയാഴ്ച സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കും.

No comments:

Post a Comment