Wednesday, 7 September 2016

യാത്രികര്‍ക്ക് തിരിച്ചടിയായി ട്രെയിനുകളില്‍ നിരക്കുവര്‍ധന

ന്യൂഡല്‍ഹി; ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചടിയാവാന്‍ വരുന്നു തീവണ്ടികളിലും സര്‍ജ് പ്രൈസിങ് സംവിധാനം. ട്രെയിനിലെ യാത്രക്കാരുടെ വര്‍ധനവിന് ആനുപാതികമായി ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കുന്ന രീതിയാണിത്. എല്ലാ ടിക്കറ്റുകള്‍ക്കും അടിസ്ഥാനനിരക്കിന്റെ പ്ത്ത് ശതമാനം വര്‍ധനവ് വരുത്താനാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം

ഇതിന്റെ ആദ്യപടിയായി അതിവേഗ ട്രെയിനുകളായ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ വെള്ളിയാഴ്ച മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. പഴയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ ഒമ്ബതിന് ശേഷമുള്ള നിരക്ക് വര്‍ധന ബാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.

റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക്, കാറ്ററിങ് നിരക്ക്, സേവന നികുതി എന്നിവ ഇതിന് പുറമെ പതിവ് പോലെ തന്നെ ഈടാക്കും. ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ ഇപ്പോള്‍ അനുവദിക്കുന്ന കറണ്ട് ബുക്കിങ്ങിന് ഏത് ക്ലാസിലുള്ള ടിക്കറ്റിനാണോ അതില്‍ അവസാനം ബുക്ക് ചെയ്ത ടിക്കറ്റിന്റെ നിരക്കായിരിക്കും ഇനിമുതല്‍ കറണ്ട് ബുക്കിങ്ങിനും ഈടാക്കുക. തത്കാല്‍ ക്വാട്ടയിലുള്ള ടിക്കറ്റിന് ഏത് ക്ലാസിലാണോ ബുക്ക് ചെയ്യുന്നത് അതില്‍ അടിസ്ഥാനനിരക്കിന്റെ ഒന്നര ഇരട്ടി നല്‍കി ബുക്ക് ചെയ്യാം. ഫസ്റ്റ് എ.സി ഒഴികെ ഏത് ക്ലാസിലും ഇതായിരിക്കും നിരക്കിന്റെ രീതി.

No comments:

Post a Comment