കേരള ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്ന് മുന്‍ പരിശീലകന്‍ ടെറി ഫീലാന്‍
കൊച്ചി • കേരള ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്ന് മുന്‍ പരിശീലകന്‍ ടെറി ഫീലാന്‍. ബ്ലാസ്റ്റേഴ്സ് ടീമിനെക്കുറിച്ച് ഇത്തവണ കമന്റ് ചെയ്യാന്‍ താന്‍ ആളല്ല. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. മികച്ച ടീമാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ. അവസാന നാലില്‍ എത്താന്‍ കേരള ബ്ലാസ്റ്റേഴ്സിനു സാധ്യതകള്‍ ഏറെയാണ്. നിറഞ്ഞൊഴുകുന്ന ഗാലറിയാണ് ബ്ലാസ്റ്റേഴിസിന്റെ ശക്തി. ബ്ലാസ്റ്റേഴ്സ് തന്നെ സംബന്ധിച്ചു കഴിഞ്ഞ അധ്യായമാണെന്നും ഗ്രാസ് റൂട്ട് ഡെവലപ്മെന്റ് പ്രോഗ്രാമിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും ഫീലാന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഗ്രാസ് റൂട്ട് പാര്‍ട്ണര്‍മാരായ പ്രൊഡിജി അക്കാദമിയുടെ പുതിയ അണ്ടര്‍ 16 ടീമായ പ്രൊഡിജി എഫ്സിയുടെ ലോഗോ പ്രകാശനത്തിന് എത്തിയതായിരുന്നു ഫീലാന്‍.
മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷനാണ് ഐലീഗില്‍ പ്രൊഡിജി എഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനവും ടീമിന്റെ ജഴ്സി അനാവരണവും ഇന്നലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് ജഴ്സി അവതരിപ്പിച്ചു.
No comments:
Post a Comment