നാട്ടുകാരെ കൊല്ലുന്ന നായ്ക്കളെ കൊല്ലാന്‍ ധൈര്യം കാട്ടിയ പഞ്ചായത്ത് മെമ്ബറേയും നാട്ടുകാരേയും അറസ്റ്റ് ചെയ്ത് പൊലീസ്; ജാമ്യത്തില്‍ ഇറങ്ങിയ മെമ്ബര്‍ക്കും മേവേലിക്കും സ്വീകരണം ഒരുക്കി കൊച്ചൗസേഫ്്; ഞാറയ്ക്കലിലെ നായവിരുദ്ധ സമരം കേരളത്തിന് ആവേശമാകുന്നു
വൈപ്പിന്‍ : ഞാറക്കല്‍ പഞ്ചായത്തില്‍ തെരുവുനായകളെ കൊന്ന കേസില്‍ ഗ്രാമപഞ്ചായത്തംഗം മിനി രാജു, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, ഡിവൈഎഫ്‌ഐ നേതാവ് ലൈജു ജോസഫ് എന്നിവരെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കണ്ടാലറിയാവുന്ന ഏതാനും പേരെയും പ്രതികളാക്കിയിട്ടുണ്ട്. കൊന്ന ഏഴ് നായ്ക്കളുമായി ഇവര്‍ ചൊവ്വാഴ്ച ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, പൊലീസ് ഇവരെ മടക്കി അയച്ചിരുന്നു. പിന്നീട് മൃഗസ്നേഹികളില്‍ നിന്ന് സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഇതോടെ അറസ്റ്റിലായി.
ജാമ്യത്തിലിറങ്ങിയവരെ തെരുവുനായ വിമുക്ത സംഘടനാ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ ആദരിച്ചു. തെരുവുനായ് വിഷയത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ഭയപ്പെട്ട് മാറിനില്‍ക്കുമ്ബോള്‍ സ്വന്തം വാര്‍ഡിലെ ജനങ്ങള്‍ക്ക് വേണ്ടി ധീരതയോടെ ഇടപെട്ടയാളാണ് വാര്‍ഡ് മെമ്ബര്‍ മിനി രാജുവെന്ന് അദ്ദേഹം പറഞ്ഞു. ഞാറയ്ക്കല്‍ പഞ്ചായത്തിനെ കേരളത്തിലെ ആദ്യ തെരുവുനായ വിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിനുവേണ്ടി നിയമ സഹായമുള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഒരു നായയെ കൊന്നാല്‍ 50 രൂപ മാത്രമേ പിഴയീടാക്കാനാകൂ. ഒന്നില്‍ കൂടുതല്‍ നായകളെ കൊന്നാലാണ് കേസ് ഗൗരവമുള്ളതാകുന്നത്. എത്ര തെരുവുനായ്ക്കളെ കൊന്നാലും അത്രയും യുവാക്കള്‍ കുറ്റമേല്‍ക്കാന്‍ തയ്യാറായാല്‍ മതിയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. കേസ് നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാറയ്ക്കല്‍ ആസ്?പത്രി കവലയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്തംഗം മിനി രാജുവിനെ ആദരിച്ചു. ജോസ് മാവേലി യോഗത്തില്‍ അധ്യക്ഷനായി.
No comments:
Post a Comment