ഡ്രൈവിങ് ലൈസന്‍സും വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇനി മൊബൈല്‍ ആപ്പിലൂടെയും
ന്യൂഡല്‍ഹി• ഡിജി ലോക്കറിലേക്കു ഡ്രൈവിങ് ലൈസന്‍സുകളും വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സംയോജിപ്പിക്കുന്ന പുതിയ സേവനം കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇതോടെ ജനങ്ങള്‍ക്കു ഡ്രൈവിങ് ലൈസന്‍സും വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കയ്യില്‍ കൊണ്ടുനടക്കുന്നതിനു പകരം ഡിജിലോക്കര്‍ മൊബൈല്‍ ആപ്പിലൂടെ എപ്പോള്‍ വേണമെങ്കിലും അവയുടെ ഡിജിറ്റല്‍ കോപ്പികളെടുക്കാം. ഈ ഡിജിറ്റല്‍ കോപ്പികള്‍ ഐഡന്‍റിറ്റി, മേല്‍വിലാസ രേഖകളായി മറ്റു വകുപ്പുകളുമായി ആവശ്യാനുസരണം പങ്കുവയ്ക്കാന്‍ സാധിക്കും.
ട്രാഫിക്ക് പൊലീസ് പോലുള്ള നിയമപാലകര്‍ക്കു പൗരന്‍റെ മൊബൈലിലൂടെ ഉടനടി വെരിഫിക്കേഷന്‍ നടത്താനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതിയും ചുവപ്പുനാടയും കുറയ്ക്കുന്നതിനും ഈ പ്ലാറ്റ്ഫോം പ്രധാന ചുവടുവയ്പ്പാണെന്നു നിതിന്‍ ഗഡ്കരി പറഞ്ഞു.
No comments:
Post a Comment