മറ്റൊരാളെ ഇടിച്ചിട്ടും സാധനങ്ങള്‍ തള്ളിയിട്ടും വാര്‍ത്ത സൃഷ്ടിക്കുന്നവരാണ് മാദ്ധ്യമപ്രവര്‍ത്തകര്‍; പത്രസമ്മേളനം തുടങ്ങാന്‍ പത്രക്കാരെ കാത്തിരുന്ന് മടുത്ത പിണറായി വിജയന്റെ പരിഹാസം പിടിക്കാതെ പത്രക്കാര്‍
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ കാര്യങ്ങള്‍ വിളിക്കാന്‍ മുഖ്യമന്ത്രി വിളിക്കുന്ന പതിവ് വാര്‍ത്താസമ്മേളനം എന്ന രീതി വേണ്ടെന്ന് വച്ചതു മുതല്‍ പിണറായി വിജയന്‍ പത്രക്കാരോട് അത്രയ്ക്ക് രസത്തിലല്ല. മാദ്ധ്യമങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നു എന്ന ആരോപണമായരുന്നു ഇതോടെ പത്രക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, വല്ലപ്പോഴും കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം ആകാമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ ഇന്നലെ ഒരു വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു.
എന്നാല്‍, വല്ലപ്പോഴും വാര്‍ത്താസമ്മേളനം വിളിക്കുന്ന മുഖ്യമന്ത്രിയെ കാണാന്‍ നേരത്തെ പോകേണ്ട കാര്യമെന്ത് എന്ന ധാരണയിലായിരുന്നു പത്രക്കാര്‍ എല്ലാവരും. അതുകൊണ്ട് തന്നെ പിണറായിക്ക് പത്രക്കാരെ കാത്തിരിക്കേണ്ടിയും വന്നു. ഇത് മുഖ്യമന്ത്രിയ ശരിക്കും ചൊടിപ്പിച്ചു.
ഇന്നലെ ആസൂത്രണബോര്‍ഡിന്റെ പ്രഥമയോഗ വിവരങ്ങള്‍ വിശദീകരിക്കുന്നതിന് ഇടെ കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയുടെ ഭാവം പിണറായി പത്രക്കാരോടും പുറത്തെടുത്തു. മാദ്ധ്യമപ്രവര്‍ത്തകരെ പരിഹസിച്ചു കൊണ്ടായിരുന്നു താന്‍ കാത്തിരുന്നതിന്റെ വിഷമം മുഖ്യമന്ത്രി തീര്‍ത്തത്. 'നിങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഗുണം ഇതാണ്. മറ്റുള്ളവരെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്നേ ഇല്ല. സ്വന്തം സൗകര്യത്തെക്കുറിച്ച് മാത്രമേ നിങ്ങള്‍ ചിന്തിക്കാറുള്ളൂ. അതിനായി മറ്റെയാളെ ഇടിക്കുക, ഏതെങ്കിലും സാധനങ്ങള്‍ തള്ളിയിടുക, ഇതൊക്കെ മാദ്ധ്യമപ്രവര്‍ത്തകരുടെ സ്വഭാവമായി മാറിയിരിക്കുകയാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
വിവരങ്ങള്‍ വിശദീകരിക്കുവാന്‍ മുഖ്യമന്ത്രിയും മന്ത്രി തോമസ് ഐസക്കും തയ്യാറായെങ്കിലും മാദ്ധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ എത്താന്‍ വൈകിയതിനാല്‍ മുഖ്യമന്ത്രിക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മാദ്ധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ച് കുറച്ചു കഴിഞ്ഞാണ് മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ എത്തിയത്. അപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസിച്ചത്. എന്നാല്‍, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുന്നത് വല്ലപ്പോള്‍ ഒരിക്കല്‍ ആയതിനാല്‍ പലരും അറിയാന്‍ വൈകിയിരുന്നു. അതുകൊണ്ട് തന്നെയാണ് ചിലര്‍ വൈകിയെത്തിയതും.
എന്തിനും കര്‍ക്കശക്കാരനായി പെരുമാറുന്ന പിണറായി വിജയന്‍ അടുത്തിടെ സുസ്മേര വദനനായാണ് ചാനലുകള്‍ക്ക് മുമ്ബില്‍ പ്രത്യക്ഷപ്പെടാറ്. എന്നാല്‍, തനിക്ക് പിടിക്കാത്ത കാര്യങ്ങള്‍ കണ്ടാല്‍ കര്‍ക്കശക്കാരനായ ആ പഴയ പിണറായിയായി അദ്ദേഹം മാറുകയും ചെയ്യും. എന്തായാലും മുഖ്യമന്ത്രിയുടെ പരിഹാസം പത്രക്കാര്‍ക്ക് പിടിച്ചിട്ടില്ല.
No comments:
Post a Comment