മദര്‍ തെരേസ പ്രതിലോമക്കാരിയായ മതമൗലിക വാദിയും വര്‍ഗീയ ഭ്രാന്തു ബാധിച്ച തട്ടിപ്പുകാരിയുമാണ്; അവരുടെ വിവരക്കേട് മനസ്സിലാക്കാന്‍ നോബല്‍ സമ്മാനം വാങ്ങി നടത്തിയ പ്രസംഗം മാത്രം കേട്ടാല്‍ മതി: വിശുദ്ധയ്ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്
തിരുവനന്തപുരം: കഴിഞ്ഞദിവസം മാര്‍പാപ്പ വിശുദ്ധായി പ്രഖ്യാപിച്ച മദര്‍തെരേസയ്ക്കെതിരെ കടുത്ത ഭാഷയില്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസും പ്രസ്കൗണ്‍സില്‍ അധ്യക്ഷനുമായ മാര്‍ക്കണ്ഡേയ കട്ജു. തെറ്റായ ചിന്തകള്‍ പ്രചരിപ്പിച്ചിരുന്ന ഒരു മതമൗലികവാദിയാണ് മദര്‍ തെരേസയെന്നും അവര്‍ വര്‍ഗീയ ഭ്രാന്തു ബാധിച്ചൊരു തട്ടിപ്പുകാരിയാണെന്നുമാണ് കട്ജുവിന്റെ ആരോപണം.
നോബല്‍ സമ്മാനം വാങ്ങി അവര്‍ ഗര്‍ഭച്ഛിദ്രത്തെപ്പറ്റി പറഞ്ഞതുമാത്രം കേട്ടാല്‍ത്തന്നെ അവരുടെ വിരക്കേട് മനസ്സിലാകുമെന്നും അവരെ വിശുദ്ധായക്കി ആരാധകര്‍ ഇത്രയ്ക്ക് കോലാഹലമുണ്ടാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കഡ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മുമ്ബ് പലപ്പോഴും മദര്‍ തെരേസയെപ്പറ്റി വിദേശ മാദ്ധ്യമങ്ങളിലും മറ്റും ഇത്തരം വിമര്‍ശനം വരികയും ചില ഗവേഷകര്‍തന്നെ മദറിന്റെ പ്രവൃത്തികള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവരികയും ചില പുസ്തകങ്ങള്‍വരെ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.
ഓഷോ രജനീഷും മദറിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്രയും കടുത്തഭാഷയില്‍, വര്‍ഗീയവാദിയെന്നും മതമൗലിക വാദിയെന്നും വിളിച്ച് ഇന്ത്യയുടെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്നുതന്നെ വിളിക്കപ്പെട്ട മദര്‍ തെരേസയ്ക്കെതിരെ വിമര്‍ശനം ഉയരുന്നത് ആദ്യമായാണ്.
എന്തുകൊണ്ടാണ് 'മദര്‍' തെരേസയുടെ ആരാധകര്‍ ഇത്ര കോലാഹലമുണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ അഭിപ്രായത്തില്‍ അവര്‍ പിന്തിരിപ്പനായ, അല്‍പ വിദ്യാസമ്ബന്നയായ, മതഭ്രാന്തുപിടിച്ച മൗലികവാദിയും തട്ടിപ്പുകാരിയുമായിരുന്നു. പ്രതികരണ ശേഷിയില്ലാതെ മിഴിച്ചിരുന്ന ഒരു സദസ്സിന് മുന്നില്‍ വച്ച് 'ലോകസമാധാനത്തിന്റെ ഏറ്റവുംവലിയ ഘാതകന്‍ ഗര്‍ഭച്ഛിദ്രമാണ്' എന്നാണ് അവര്‍ പ്രസംഗിച്ചത്. ലോകസമാധാനവും അബോര്‍ഷനും തമ്മില്‍ എന്താണ് ബന്ധമെന്ന് ചിന്തിച്ച് ആരും അന്തംവിട്ടുപോകും.
തന്നെ കാണാന്‍ വന്ന ചില അമേരിക്കന്‍ പ്രൊഫസര്‍മാരോട് അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. 'കല്‍ക്കട്ടയില്‍ മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കുവേണ്ടി ഞങ്ങള്‍ക്കൊരു വീടുണ്ട്. അവിടെ ഞങ്ങള്‍ കല്‍ക്കട്ടയിലെ തെരുവുകളില്‍ നിന്ന് കണ്ടെടുത്ത 36,000 പേരെ പാര്‍പ്പിച്ചിരിക്കുന്നു. ആ വലിയ സംഖ്യയില്‍ പകുതിയോളം പേര്‍ക്കും ലഭിച്ചത് മനോഹരമായ ഒരു മരണമാണ്. അവര്‍ നേരെ ദൈവത്തിന്റെ വീട്ടിലേക്ക് എത്തപ്പെട്ടിരിക്കുന്നു'. വി്ശന്നുവലഞ്ഞ, വീടില്ലാത്ത ജനങ്ങള്‍ക്ക് 'മനോഹരമായ' മരണം കിട്ടിയെന്ന് എങ്ങനെയാണ് അവര്‍ ഗ്രഹിച്ചതെന്തോ? കട്ജു ചോദിക്കുന്നു.
മദര്‍ തെരേസയെ വിശുദ്ധയാക്കാന്‍ തീരുമാനമെടുത്ത അനുഭവ സാക്ഷ്യങ്ങളെയും കട്ജു ചോദ്യം ചെയ്യുന്നുണ്ട്. വ്യാജവും നാണക്കേടുണ്ടാക്കുന്നതുമായ 'അത്ഭുത'ങ്ങളാണ് അവരെ വിശുദ്ധയാക്കാന്‍ കണ്ടെത്തിയതെന്നാണ് കട്ജുവിന്റെ പരിഹാസം. കാന്‍സര്‍ ബാധിച്ച മുഴ ഇല്ലാതാക്കാന്‍ മദര്‍തെരേസയുടെ ചിത്രത്തില്‍ നിന്ന് വെളിച്ചംവന്നുവെന്ന ബംഗാളി സ്ത്രീയുടെ മൊഴിയാണ് തെളിവായി സ്വീകരിച്ചത്.
പക്ഷേ, അവര്‍ക്ക് കാന്‍സറിന് കാരണമാകുന്ന മുഴയുണ്ടായിരുന്നില്ലെന്നും വയറില്‍ രൂപപ്പെട്ട സിസ്റ്റ് മരുന്നുനല്‍കിത്തന്നെ ഭേദപ്പെടുത്തിയെന്ന് അവരുടെ ഫിസിഷ്യന്‍ ഡോ. രഞ്ജന്‍ മുസ്തഫി തന്നെ സാക്ഷ്യപ്പെടുത്തിയിണ്ടെന്നും കട്ജു പറയുന്നു. അവരെ വത്തിക്കാനില്‍ നിന്നുള്ള അന്വേഷണസംഘം ചോദ്യംചെയ്തിരുന്നില്ലെന്നും കട്ജു പറയുന്നു. ഇതുപോലെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കട്ജു മദര്‍ തെരേസയ്ക്കെതിരെ തന്റെ പോസ്റ്റില്‍ ഉയര്‍ത്തിയിട്ടുള്ളത്.
ഒരാളുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയായ ദാരിദ്ര്യത്തെ ദൈവത്തിന്റെ സമ്മാനമാണെന്ന് അവര്‍ പറഞ്ഞിരുന്നു. ഡുവലിയര്‍ കുടുംബത്തില്‍ നിന്നും ലിങ്കണ്‍ സേവിങ്സില്‍ നിന്നും ലഭിച്ച പണവും സംഭാവനയായി ഒഴുകിയെത്തിയ പണവുമെല്ലാം അവര്‍ എന്തുചെയ്തുവെന്നും കട്ജു ചോദിക്കുന്നു. ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അവര്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ല. കല്‍ക്കട്ടയില്‍ പാവങ്ങള്‍ക്കായി വിപുലമായ ചികിത്സാ സൗകര്യമൊരുക്കിയെന്ന് അവകാശപ്പെടുന്ന അവര്‍ തനിക്ക് അസുഖം ബാധിച്ചപ്പോള്‍ കാലിഫോര്‍ണിയയില്‍ ചികിത്സതേടിയെന്നും കട്ജു പറയുന്നു.
പാവപ്പെട്ടവരെ സഹായിക്കുകയെന്നത് ലോകത്താകെ പല പണക്കാരും ചെയ്തുവരുന്ന കാര്യമാണ്. പാവപ്പെട്ടവരില്‍ പാവപ്പെട്ടര്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രശസ്തയായ ഒരു സ്ത്രീക്ക് അത്തരത്തില്‍ പണമെത്തി. പക്ഷേ, താന്‍ വിഡ്ഢിയാക്കപ്പെട്ടുവെന്ന് ആരും സ്വയം സമ്മതിക്കില്ലെന്ന സാഹചര്യം ഇവിടെ അവര്‍ക്ക് തുണയായി. അലസമായി വിഷയം കൈകാര്യം ചെയ്ത മാദ്ധ്യമങ്ങളും ഇക്കാര്യം മനപ്പൂര്‍വം മറച്ചുപിടിക്കുകയും അതേപ്പറ്റി പിന്നീട് അന്വേഷിക്കാതിരിക്കുകയും ചെയ്തു.
അവരുടെ മതമൗലികവാദങ്ങളോട് യോജിക്കാതെ നിരവധി പേര്‍ കൊല്‍ക്കട്ടയില്‍ നിന്ന് മടങ്ങിയിട്ടുണ്ട്. - കട്ജു തന്റെ നെടുങ്കന്‍ പോസ്റ്റില്‍ പറയുന്നു. മുമ്ബ് വിദേശങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളും മറ്റും ഉന്നയിച്ചുകൊണ്ട് അവരെ വിശുദ്ധയാക്കിയ കത്തോലിക് സഭയുടെ പ്രവൃത്തിയെയും കട്ജു വിമര്‍ശിക്കുന്നുണ്ട്. തെരേസയുടെ കടുത്ത വിമര്‍ശകനായിരുന്ന ഡോക്ടര്‍ അരൂപ് ചാറ്റര്‍ജിയുടെ വാക്കുകളും അഭിപ്രായങ്ങളും കട്ജു ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ മദര്‍തെരേസയുടെ രൂക്ഷ വിമര്‍ശകനായിരുന്ന ക്രിസ്റ്റഫര്‍ ഹിച്ചെന്‍സിന്റെ പുസ്തകത്തില്‍ പറഞ്ഞ വാദങ്ങളും കട്ജു ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.
മദര്‍ തെരേസയെ വിശുദ്ധയാക്കാനുള്ള തിടുക്കത്തില്‍ വത്തിക്കാന്‍ ഇത്തരം നിരവധി വസ്തുതകള്‍ കണ്ടില്ലെന്ന് നടിച്ചുവെന്ന് പറഞ്ഞാണ് കട്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്. മൂന്നുവര്‍ഷം മുമ്ബ് മോണ്‍ട്രിയല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ ഇത്തരം കാര്യങ്ങള്‍ പഠനം നടത്തി കണ്ടെത്തി തുറന്നെഴുതിയിരുന്നു.
പാവങ്ങളെ ചികിത്സിക്കുന്നതില്‍ തെരേസ പുലര്‍ത്തുന്ന അവ്യക്തതയും, ചോദ്യം ചെയ്യാവുന്ന രാഷ്ട്രീയ ബന്ധങ്ങളും, അളവില്ലാതെ ഒഴുകിയെത്തിയ പണം അവര്‍ എങ്ങനെ ചെലവാക്കിയെന്നതിലെ അവ്യക്തതയും അബോര്‍ഷനെപ്പറ്റിയും ഗര്‍ഭനിരോധനത്തെ പറ്റിയും വിവാഹമോചനത്തെ പറ്റിയുമെല്ലാമുള്ള അവരുടെ വികലമായ വീക്ഷണങ്ങളുമെല്ലാം ഇത്തരത്തില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു.
ഒരു കോടി ഡോളര്‍ കിട്ടുമെങ്കില്‍ വീടില്ലാത്തവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി അവര്‍ ചെയ്തതെല്ലാം ചെയ്യാന്‍ താനും തയ്യാറാണെന്നു പറഞ്ഞാണ് കട്ജു പോസ്റ്റ് അവസാനിപ്പി്കകുന്നത്.
മാര്‍ക്കണ്ഡേയ കട്ജുവിന്റെ പോസ്റ്റ്:
No comments:
Post a Comment