Wednesday, 7 September 2016

ഇറാനിലുള്ളവര്‍ക്ക് ഹജ് വിലക്കിയതിനു പിന്നാലെ അവിടെയുള്ളത് മുസ്ലിങ്ങളേ അല്ലെന്ന വാദവുമായി സൗദി മതനേതാവ്; ഇറാനെ വിലക്കിയത് ആയത്തൊള്ള ഖൊമേനി സൗദി രാജകുടുംബത്തെ അപമാനിച്ചതോടെ; ഷിയാ-സുന്നി തര്‍ക്കം ഹജ് കര്‍മ്മത്തിലേക്കും വ്യാപിക്കുന്നു

മെക്ക: വിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുന്ന വേളയിലേക്ക് ലോകത്തെ മുസ്ളീം സമൂഹം എത്തുമ്ബോള്‍ ഇറാനിലെ മുസ്ലിങ്ങളെ ഹജ് നിര്‍വഹിക്കുന്നതില്‍ നിന്ന് വിലക്കി സൗദിയിലെ മുസ്ളീം ആത്മീയ നേതാവ്. ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു രാജ്യത്തെ പൗരന്മാര്‍ക്ക് ഹജ് കര്‍മം നിഷേധിക്കപ്പെടുന്നത്. ഇതോടെ സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമായി മാറുകയാണ്.

കഴിഞ്ഞതവണ ഹജ് വേളയില്‍ മെക്കയില്‍ തിക്കുംതിരക്കുമുണ്ടായി നിരവധി പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യന്‍ ആയത്തൊള്ള ഖൊമേനി സൗദി രാജകുടുംബത്തെ കഴിവുകെട്ടവര്‍ എന്നുവിളിച്ച്‌ അധിക്ഷേപിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇക്കൊല്ലം മെയ് മാസത്തില്‍ ഇറാന്‍കാരെ ഹജ് കര്‍മ്മം നിര്‍വഹിക്കുന്നതില്‍ നിന്ന സൗദി വിലക്കുകയായിരുന്നു.


ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഹജ് നിര്‍വഹിക്കുന്നതിന് തൊട്ടുമുമ്ബ് ഇരു രാജ്യങ്ങളിലെയും മതാചാര്യന്മാര്‍തമ്മില്‍ വാക്പോര് മുറുകുന്നത്. ഇതോടെ പ്രശ്നം കടുത്ത രീതിയിലുള്ള സൗദിയിലെ സുന്നി വിഭാഗവും ഇറാനിലെ ഷിയ വിഭാഗവും തമ്മിലുള്ള വിഷയമായി വളരുകയാണ്. സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങളിലും ഐസിസ് വിഷയത്തിലും സൗദിയും ഇറാനും എതിര്‍ ചേരികളിലാണെന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞവര്‍ഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ മരിച്ചതോടെ മക്കപോലുള്ള വിശുദ്ധ തീര്‍ത്ഥാടനകേന്ദ്രം കൈകാര്യംചെയ്യാന്‍ സൗദി യോഗ്യരല്ലെന്നാണ് ഖൊമേനി പ്രതികരിച്ചത്. സൗദി ജനങ്ങളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞദിവസം സൗദി രാജകുടുംബം ശപിക്കപ്പെട്ടവരാണെന്നും അവര്‍ ഇസഌമിന്റെ വിശുദ്ധ പ്രദേശം കൈകാര്യംചെയ്യാന്‍ യോഗ്യരല്ലെന്നും ഖൊമേനി ആവര്‍ത്തിക്കുകയായിരുന്നു.

ഇതിനു മറുപടിയായി സൗദിക്കുവേണ്ടി മുഫ്തി ഷേഖ് അബ്ദുള്‍ അസീസ് പറഞ്ഞത് ഇറാന്‍കാര്‍ മുസഌമുകളേ അല്ലെന്നാണ്. സുന്നികളാണ് അവരുടെ എതിരാളികളെന്നും അദ്ദേഹം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതോടെ പ്രശ്നം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയായിരുന്നു.

No comments:

Post a Comment