ഇനി ആര്‍സിബുക്കും ഡ്രൈവിങ്ങ് ലൈസന്‍സും വീട്ടില്‍ വച്ചിട്ട് വാഹനവുമായി പുറത്ത് പോകാം;വിവരങ്ങള്‍ സോഫ്റ്റ് കോപ്പിയായി സൂക്ഷിക്കാവുന്ന ഡിജി ലോക്കര്‍ ആപ്പ് കേന്ദ്ര ഗതാഗത വകുപ്പ് പുറത്തിറക്കി
ഡല്‍ഹി:റോഡില്‍ വാഹനവുമായി പോകുമ്ബോള്‍ എപ്പോഴും നാം സൂക്ഷിക്കുന്ന കാര്യങ്ങളാണ് വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ. ഇത് കൈവശമില്ലെങ്കില്‍ പിഴയും ഒടുക്കേണ്ടിവരും. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി പ്രകാരം ഇവയൊന്നുമില്ലാതെയും ഇനി ധൈര്യമായി വാഹനവുമായി പുറത്ത് പോകാം.
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതിയായ ഡിജി ലോക്കര്‍ ഉപയോഗിച്ച് വാഹനത്തിന്റെ രേഖകളും ഡ്രൈവിങ്ങ് ലൈസന്‍സും ഒരു സോഫ്റ്റ് കോപ്പിയാക്കി നിങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ സൂക്ഷിക്കാനാകും.
ഡിജി ലോക്കര്‍ എന്ന സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച്ചാണ് ഇത്തരം രേഖകള്‍ സൂക്ഷിക്കാനാവുക.
കേന്ദ്ര ഗതാഗത മന്ത്രാലയവും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ആപ് പുറത്തിറക്കിയത്. ഈ ആപ് ഉപയോഗിച്ച് ആര്‍സി ബുക്ക, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സൂക്ഷിക്കാനാകും. സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോദിച്ച ഡിജിറ്റല്‍ ഡോക്യുമെന്റായിട്ടാണ് ഇവ സൂക്ഷിക്കുക.പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ് ഗതാഗത വകുപ്പിന്റെ റെജിസ്റ്ററുകള്‍ ഡിജി ലോക്കറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മറ്റുള്ള ആര്‍ടിഒകളില്‍ നിന്നും വിവരങ്ങല്‍ ലഭിക്കുന്ന മുറക്ക് വാഹനത്തിനേയും ഡ്രൈവിങ്ങ് ലൈസന്‍സിനേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഡിജിലോക്കറില്‍ ലഭ്യമാകും.
No comments:
Post a Comment