മഹാവിഷ്ണുവായി ധോണി; നടപടികൾ
സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി∙ മഹേന്ദ്ര സിങ് ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിച്ചതിലൂടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നപേരിൽ ധോണിക്കെതിരെയെടുത്ത നടപടികൾ സുപ്രീംകോടതി റദ്ദാക്കി. ഒരു മാസികയുടെ കവർ ചിത്രത്തിലാണ് ധോണിയുടെ ചിത്രം അച്ചടിച്ചു വന്നത്.
ധോണിയെ വിളിച്ചുവരുത്താനുള്ള വിചാരണ കോടതിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും കോടതി നടപടികൾ നിയമം പാലിക്കാതെയായിരുന്നുവെന്നും ജസ്റ്റിസ് രാജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ധോണിക്കെതിരായ നടപടികൾ കഴിഞ്ഞവർഷം സെപ്റ്റംബർ 14നു തന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ബിസിനസിൽ മാസികയുടെ കവർ ചിത്രത്തിൽ മഹാവിഷ്ണുവായെത്തിയ ധോണിയുടെ കൈകളിൽ ഷൂ അടക്കമുള്ള വസ്തുക്കൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സാമൂഹ്യപ്രവർത്തകനായ ജയകുമാർ ഹിരെമത് കോടതിയെ സമീപിച്ചത്. കോടതിയിൽ ഹാജരാകണമെന്നു കാണിച്ച് അഡീഷനൽ ചീഫ് മെട്രൊപൊളീറ്റൻ മജിസ്ട്രേട്ട് ധോണിക്ക് നോട്ടിസ് അയച്ചിരുന്നു.

No comments:
Post a Comment