റാങ്കിങ്ങിൽ രണ്ടാമൻ കോഹ്‌ലി
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തു തന്നെ. രോഹിത് ശർമ ഒരു സ്ഥാനം നഷ്ടമാക്കി ഏഴാം സ്ഥാനത്തേക്കു മാറിയപ്പോൾ ഓപ്പണർ ശിഖർ ധവാൻ എട്ടാംസ്ഥാനം നിലനിർത്തി.
പാക്കിസ്ഥാനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട് ആദ്യമായി ടോപ് ഫൈവിലെത്തി. പ്ലയർ ഓഫ് ദ് സീരീസ് അവാർഡ് സ്വന്തമാക്കിയ റൂട്ട് പരമ്പരയിൽനിന്ന് 274 റൺസ് സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാം സ്ഥാനത്ത്. ഹഷിം അംല മൂന്നാമത്
.

No comments:
Post a Comment