പുരുഷ വേശ്യകള്‍ ഭര്‍ത്താവിന്റെ ബലഹീനതയാണെന്ന് അറിഞ്ഞിട്ടും പിണങ്ങാതെ കീത്ത് വാസിന്റെ ഭാര്യ; ഇന്ത്യന്‍ സ്ത്രീകളുടെ വിശുദ്ധിയെ പ്രകീര്‍ത്തിച്ച് മാദ്ധ്യമങ്ങള്‍
പുരുഷ വേശ്യകളുമായുള്ള ഇടപാട് പുറത്തായതോടെ സ്ഥാനം രാജിവെക്കേണ്ടിവന്ന ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി നേതാവ് കീത്ത് വാസിന് ഇപ്പോഴും ധൈര്യം നല്‍കുന്നത് ആരാണ്? വാസിന്റെ വിശ്വസ്തയായ ഭാര്യ മരിയ ഫെര്‍ണാണ്ടസ് നല്‍കുന്ന പിന്തുണയാണ് ഇത്രയും നാണക്കേടുണ്ടായിട്ടും വാസിനെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നതെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങള്‍.
ഭര്‍ത്താവ് സ്വവര്‍ഗാനുരാഗി കൂടിയാണ് എന്ന കാര്യം മരിയയ്ക്ക് അറിയാമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍, 23 വര്‍മായി തുടരുന്ന ദാമ്ബത്യത്തില്‍ അതൊരു കല്ലുകടിയായി മാറാന്‍ മരിയ അനുവദിച്ചിരുന്നില്ല. അഭിഭാഷകയും രണ്ടുമക്കളുടെ അമ്മയുമായ മരിയ ഇപ്പോഴത്തെ വിവാദത്തിലും ഭര്‍ത്താവിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നോര്‍ത്ത് ലണ്ടനിലെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം വാസും മരിയയും മറ്റെവിടേയ്ക്കോ മാറിയിരുന്നു. രണ്ട് പുരുഷ വേശ്യകള്‍ക്ക് വാസ് അയച്ച സന്ദേശങ്ങള്‍ പുറത്തുവന്നതോടെയാണ് ലേബര്‍ പാര്‍ട്ടി എംപി സ്ഥാനവും ഹൗസ് ഓഫ് കോമണ്‍സിലെ പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും വാസിന് നഷ്ടമായത്.
വിവാദത്തെത്തുടര്‍ന്ന് വാസ് ഭാര്യയോടും മക്കളായ ലൂക്കിനോടും അഞ്ജലിയോടും മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ ഈ ശീലത്തെക്കുറിച്ച് മരിയ്ക് നേരത്തെതന്നെ അറിവുണ്ടായിരുന്നു എന്നാണ് സൂചനകള്‍. മുമ്ബും പലതരത്തിലുള്ള വിവാദങ്ങളില്‍ വാസ് ചെന്ന് ചാടിയപ്പോഴും മരിയ ഒപ്പം നിന്നിരുന്നു.
വാസിന് പുരുഷ വേശ്യകളുമായി സ്ഥിരമായ ബന്ധമുണ്ടായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആഴ്ചകളായി ഇവരുമായി വാസ് ടെക്സ്റ്റ് മെസ്സേജുകള്‍ കൈമാറിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 27-നാണ് വാസ് തന്റെ ഫ്ളാറ്റില്‍ രണ്ട് പുരുഷ വേശ്യകളുമായി കാണുന്ന ചിത്രം പുറത്തുവന്നത്. വാഷിങ് മെഷിന്‍ മെക്കാനിക്കായ ജിം എന്നാണ് വാസ് തന്നെ ഇവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്.
No comments:
Post a Comment