ബിജെപി സംസ്ഥാന കൗണ്‍സിലര്‍ ഗണേശന്‍ നിര്യാതനായി
കാസര്‍കോട് • ബിജെപി സംസ്ഥാന കൗണ്‍സിലറും കളനാട് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റുമായ മേല്‍പറമ്ബ് കീഴൂരിലെ ആര്‍. ഗണേശന്‍ (72) നിര്യാതനായി. പഴയകാലത്ത് കീഴൂര്‍ കബഡി ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്, ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി, കുറുംബ ഭഗവതിക്ഷേത്രം, ചെമ്ബിരിക്ക ക്ഷേത്രം ഭരണസമിതി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ നിയമസഭയിലേക്ക് ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.
No comments:
Post a Comment