വന്‍തുക ശമ്ബള വാഗ്ദാനത്തില്‍ അമേരിക്കയിലെത്തിച്ചു; ജീവനക്കാരിക്ക് ഒരുക്കിയത് പതിനഞ്ച് മണിക്കൂര്‍ പീഡനവും നായ് കൂട്ടിലെ താമസവും; ഐടി കമ്ബനി സിഇഒയുടെ ഇന്ത്യന്‍ വംശജയുടെ ക്രൂരതയ്ക്കെതിരെയുള്ള പരാതി കാര്യമായെടുത്ത് യുഎസ് തൊഴില്‍ വകുപ്പ്
വാഷിങ്ടണ്‍: വീട്ടുജോലിക്കാരിയെ ദിവസവും പതിനഞ്ച് മണിക്കൂറോളം പണിയെടുപ്പിച്ച ശേഷം പട്ടിക്കൂട്ടിലിട്ട ഇന്ത്യന്‍ വംശജയായ യുവതിക്കെതിരെ കേസ്. അമേരിക്കയിലെ ഒരു പ്രമുഖ ഐ,ടി കമ്ബനിയുടെ സിഇഒ ആയ ഹിമന്‍ഷു ഭാട്ട്യയാണ് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചത്. വീട്ടുജോലിക്കാരിയായ ഷീലയുടെ പരാതിയിലാണ് നടപടി.
ഹിമാന്‍ഷു ഭാട്ട്യയുടെ മിയാമി, ലാസ് വേഗസ്സ്, ലോങ് ബീച്ച് എന്നിവിടങ്ങളിലെ വസതികളിലാണ് ഷീലയെ ജോലിക്കായി കൊണ്ടു പോയത്. ദിവസവും പതിനഞ്ച് മണിക്കൂറോളം ജോലി ചെയ്യിപ്പിച്ച ശേഷം ഭക്ഷണം പോലും നല്‍കാതെ യാതൊരു മാനുഷിക പരിഗണനയും നല്‍കാതെയാണ് ഹിമന്‍ഷു തന്നോട് പെരുമാറിയതെന്ന് ഷീല പരാതിയില്‍ പറയുന്നു.
ഒരു ദിവസം പതിനഞ്ച് മണിക്കൂറോളം ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഹിമന്‍ഷു ഭാട്ട്യ വീട്ടില്‍ നിന്നും ദൂരയാത്രക്ക് പോകുമ്ബോള്‍ നായക്കൂട്ടിലാണ് തന്നെ കിടക്കാന്‍ അനുവദിച്ചത്. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം താന്‍ പട്ടിണിയിലായിരുന്നുവെന്നും ഷീല നല്‍കിയ പരാതിയിലുണ്ടായിരുന്നു. ഇത് കൂടാതെ രാജ്യം വിട്ടു പോകാതിരിക്കാനായി ഷീലയുടെ പാസ്പോര്‍ട്ടും ഹിമന്‍ഷു പിടിച്ചു വച്ചിരുന്നു. ഇന്ത്യന്‍ വംശജയായ തന്നെ വന്‍ ശമ്ബളവാഗ്ദാനം നല്‍കിയാണ് ഹിമന്‍ഷു അമേരിക്കയിലേക്ക് കൊണ്ടുപോയതെങ്കിലും ഇതൊന്നും തന്നെ തനിക്ക് നല്‍കിയില്ലെന്നും ഷീല പരാതിയില്‍ പറയുന്നു.
അമേരിക്കയിലെ തൊഴില്‍ വകുപ്പിന് ഷീല സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് ഹിമന്‍ഷുവിനെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹിമന്‍ഷു ഫെയര്‍ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് നിയമം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
No comments:
Post a Comment