Wednesday, 7 September 2016

തിരക്കു കൂടുന്നതിന് അനുസരിച്ച്‌ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളും കൂട്ടുന്നു; രാജധാനി, ദുരന്തോ, ശദാബ്ദി എക്സ്പ്രസ് ട്രെയിനുകളിലെ യാത്ര വലിയ ഭാരമാകും



ന്യൂഡല്‍ഹി: രാജധാനി, ദുരന്തോ, ശദാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് ഘടന മാറ്റുന്നു. ടിക്കറ്റിന്റെ ഡിമാന്റ് കൂടുന്നതനുസരിച്ച്‌ വില വര്‍ധിക്കുന്ന രീതിയിലേക്കാണ് മാറ്റുന്നത്. ഇതനുസരിച്ച്‌ പത്തുശതമാനം ടിക്കറ്റ് വിറ്റുതീര്‍ന്നാല്‍ പത്തു ശതമാനം നിരക്ക് വര്‍ധിക്കും. ഇങ്ങനെ ഓരോ പത്തു ശതമാനം ടിക്കറ്റ് വിറ്റു തീര്‍ന്നാലും പത്തു ശതമാനം നിരക്ക് വര്‍ധിക്കും.

പുതിയ ഘടന പ്രകാരം ചുരുങ്ങിയ സീറ്റുകള്‍ മാത്രമാണ് ലഭ്യമെങ്കില്‍ നല്ലൊരു തുക നല്‍കേണ്ടി വരും. ഏറ്റവും ആദ്യം ടിക്കറ്റെടുക്കുന്ന പത്തു ശതമാനം പേര്‍ക്കു മാത്രമായിരിക്കും നിലവിലെ നിരക്കില്‍ ടിക്കറ്റെടുക്കാനാവൂ. ചുരുക്കത്തില്‍ ദുരന്തോ, ശദാബ്ദി എക്സ്പ്രസ് ട്രെയിനുകളിലെ യാത്ര യാത്രക്കാര്‍ക്ക് വലിയ ഭാരമായി മാറുകയാണ്.


ടോപ് ടയര്‍ എസി ഫസ്റ്റ് ക്ലാസ്, എക്സിക്യൂട്ടീവ് ക്ലാസ് ഒഴികെയുള്ള എല്ലാ സീറ്റുകളിലും പുതിയ ഘടന നിലവില്‍വരും. വെള്ളിയാഴ്ച മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. ഇതുവരെ ബുക്ക് ചെയ്തവര്‍ക്ക് പുതിയ നിരക്ക് ബാധകമാകില്ലെന്ന് റെയില്‍വ്വേ അറിയിച്ചു.

No comments:

Post a Comment