Wednesday, 7 September 2016

അവിഹിതമെന്ന് സംശയം; ഭാര്യയുടെ മുന്‍ ഭര്‍ത്താവിന്റെ തലയറുത്തു



ദില്ലി: വിവാഹമോചനത്തിനുശേഷവും ഭാര്യയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയത്തില്‍ യുവാവിന്റെ തലയറുത്തു കൊലപ്പെടുത്തി. ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവില്‍ കാര്‍ ഡ്രൈവറായി ജോലി നോക്കുന്ന മുകേഷ് എന്നയാള്‍ ഭാര്യ പ്രിയങ്കയുടെ മുന്‍ ഭര്‍ത്താവ് രോഹിത്തിനെ വിളിച്ചുവരുത്തി മദ്യം നല്‍കിയശേഷം കൊലപ്പെടുത്തുകയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

രോഹിത്തിനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നതിനിടയിലാണ് ഉടലില്ലാത്ത തല കണ്ടെത്തുന്നത്.
രോഹിത്തിന്റെ പിതാവ് നല്‍കിയ സൂചനയനുസരിച്ചാണ് മുകേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാള്‍ സഹായികള്‍ക്കൊപ്പം കൊല നടത്തിയതായി പോലീസിനോട് സമ്മതിച്ചു.


കഴിഞ്ഞമാസം ഒമ്ബതിനാണ് രോഹിത്ത് കൊല്ലപ്പെടുന്നത്. അന്നേദിവസം മുകേഷും സുഹൃത്തുക്കളും ചേര്‍ന്ന് രോഹിത്തിനെ മദ്യപിക്കാനായി ക്ഷണിക്കുകയായിരുന്നു. ദ്വാരക-ഗുഡ്ഗാവ് എക്സ്പ്രസ്വേയില്‍ കാറില്‍ യാത്രചെയ്യുന്നതിനിടെ ഇവര്‍ ഒരുമിച്ചു മദ്യപിച്ചു. മദ്യപാനത്തിനൊടുവില്‍ രോഹിത്തിനെ കഴുത്തുഞെരിച്ച്‌ ബോധരഹിതനാക്കി. പിന്നീട് മുകേഷ് രോഹിതിന്റെ തലയറുക്കുകയായിരുന്നു. 

തുടര്‍ന്ന് രോഹിതിന്റെ തലയില്ലാത്ത മൃതദേഹം വഴിവക്കില്‍വച്ച്‌ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയും ഉടലിന്റെ തലഭാഗം പോളിത്തീന്‍ കവറിലാക്കി ദ്വാരക സെക്ടര്‍ 20ലെ പാര്‍ക്കില്‍ ഉപേക്ഷിക്കുകയുമായിരുന്നു. രോഹിത്തിന് പ്രിയങ്കയുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

No comments:

Post a Comment