ഓണത്തപ്പന്മാര്‍ ഒരുങ്ങുന്നു
മൂവാറ്റുപുഴ: പൂക്കളത്തിനോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഓണത്തപ്പനും. ഓണമടുത്താല്‍ മൂവാറ്റുപുഴയിലെ കോളാത്തുരുത്തുകാര്‍ക്ക് അവധിയില്ല. ഓണത്തപ്പന്റെ നിര്‍മാണത്തിരക്കിലാണ് ഗ്രാമവാസികള്‍. ഓണത്തപ്പന്‍മാരെ നിര്‍മിക്കുന്നവരുടേയും വാങ്ങുന്നവരുടേയും എണ്ണം പ്രതിവര്‍ഷം കുറഞ്ഞ് വരികയാണ്.
തൃക്കാക്കരയപ്പന്റെ പ്രതിരൂപമാണ് ഓണത്തപ്പന്‍.
അത്തം മുതല്‍ പൂവിടുമെങ്കിലും തിരുവോണം മുതലാണ് ഓണത്തപ്പന്റെ പ്രസക്തി. കളിമണ്ണില്‍ തീര്‍ത്ത അമ്മി, ഉരല്‍, ചിരവ,മുത്തിയമ്മ എന്നിവയും പൂക്കളത്തില്‍ വയ്ക്കാറുണ്ട്. ചതയ ദിനത്തില്‍ ഓണത്തപ്പന്‍മാരെ ചതച്ച് കളയണമെന്നുമാണ് ഐതീഹ്യം.
No comments:
Post a Comment