Tuesday, 6 September 2016

ഇന്ത്യന്‍ ക്രിക്കറ്റിലെ തന്‍റെ ഒന്നാം നന്പര്‍ ശത്രു; പോണ്ടിംഗ് വെളിപ്പെടുത്തുന്നു



ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ തന്‍റെ ഒന്നാം നന്പര്‍ ശത്രു ഹര്‍ബജന്‍ സിംഗ് ആയിരുന്നുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്്. അടുത്തിടെ മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് റിക്കി പോണ്ടിംഗ് ബാജിയെ നന്പര്‍ വണ്‍ ശത്രുവായി പ്രഖ്യാപിച്ചത്.

ഇന്ത്യയ്ക്കെതിരെ കളിക്കുന്പോള്‍ തന്‍റെ പേടിസ്വപ്നം ബാജി ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച്‌ ദുഃസ്വപ്നം കാണാറുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ പത്ത് തവണ റിക്കി പോണ്ടിംഗിനെ ബാജി പുറത്താക്കിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണ പോണ്ടിംഗ് ഡക്ക് ആയിരുന്നു.

പോണ്ടിംഗിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറും ഹര്‍ബജന്‍ സിംഗ് ആണ്.
ഹര്‍ബജനെതിരായി ബാറ്റ് ചെയ്യുന്പോള്‍ പോണ്ടിംഗിന്‍റെ ബാറ്റിംഗ് ശരാശരി 22.30 ആയി താഴ്ന്ന അവസരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഹര്‍ബജന്‍റെ മുന്നൂറാം ടെസ്റ്റ് വിക്കറ്റും പോണ്ടിംഗിന്‍റെ ആയിരുന്നു.

No comments:

Post a Comment