ഹൈടെക് രീതിയില്‍ എടിഎം തട്ടിപ്പ്; മൂവാറ്റുപുഴയില്‍ അഞ്ചംഗസംഘം പിടിയില്‍
കൊച്ചി: ഹൈടെക് രീതിയില്‍ എടിഎം തട്ടിപ്പുനടത്തിയ അഞ്ചംഗസംഘം മൂവാറ്റുപുഴയില്‍ പിടിയില്‍. അഞ്ചു ലക്ഷം രൂപ വിവിധ ഉപയോക്താക്കളില്‍നിന്നു തട്ടിയെടുത്ത സംഘമാണ് പിടിയിലായത്.
കടകളില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. എടിഎം വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രത്യേക യന്ത്രം സംഘത്തില്‍നിന്നു പിടിച്ചെടുത്തു.
ചാലക്കുടി മോതിരക്കണ്ണി സ്വദേശി ജിന്റോ ജോയി, കോട്ടയം സംക്രാന്തി സ്വദേശികളായ അസി, സഹോദരന്‍ അഹദ് മോന്‍, അമ്ബലപ്പുഴ സ്വദേശി ഷാരൂഖ്, പള്ളുരുത്തി സ്വദേശി മനു ജോളി എന്നിവരാണ് അറസ്റ്റിലായത്.
വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്.
മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
No comments:
Post a Comment