Monday, 5 September 2016

'ഒരു ഇന്ത്യ ഒറ്റ തിരഞ്ഞെടുപ്പ്'; മോദിയെ പിന്തുണച്ച്‌ രാഷ്ട്രപതിയും



ന്യൂഡല്‍ഹി• 'ഒരു ഇന്ത്യ ഒറ്റ തിരഞ്ഞെടുപ്പ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും പിന്തുണ. രാജ്യത്തെ തദ്ദേശ-നിയമസഭാ-പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയെന്ന മോദിയുടെ ആശയത്തെയാണ് രാഷ്ട്രപതിയും പിന്തുണച്ചിരിക്കുന്നത്. അധ്യാപകദിനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാലയത്തില്‍ ക്ലാസെടുക്കുമ്ബോള്‍ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രണബ് നിലപാടറിയിച്ചത്.

തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുന്നതിനുള്ള ആലോചനകള്‍ കമ്മിഷന്‍ നടത്തുന്നുണ്ട്. ഇതു നല്ലതു തന്നെയാണെന്നു പ്രണബ് മുഖര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തിക്കൂടെയെന്ന പതിനൊന്നാം ക്ലാസുകാരിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


മാര്‍ച്ചില്‍ നടന്ന ബിജെപി യോഗത്തിലാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. തിരഞ്ഞെടുപ്പു മൂലമുണ്ടാകുന്ന ഭരണസ്തംഭനവും സമയനഷ്ടവും പണചെലവും കണക്കിലെടുത്തായിരുന്നു മോദിയുടെ നടപടി. 2015 ല്‍ തിര‍ഞ്ഞെടുപ്പു കമ്മിഷണര്‍ നസീം സെയ്ദിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

2004 ല്‍ സംസ്ഥാനങ്ങളിലേക്കും പാര്‍ലമെന്റിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ 4500 കോടി രൂപയാണ് ചെലവു വന്നതെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.

No comments:

Post a Comment