Monday, 5 September 2016

ടീമിന്റെ പ്രകടനത്തിൽ ആവേശം

കൊണ്ട് ഓയിൻ മോർഗൻ




കാർഡിഫ്∙ ഏകദിന ക്രിക്കറ്റിൽ ടീമിന്റെ പ്രകടനം ആവേശം കൊള്ളിക്കുന്നുവെന്ന് ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. സീസണിന്റെ അവസാനത്തെ മൽസരത്തിൽ പാക്കിസ്ഥാനെതിരെ തോൽവി നേരിട്ടെങ്കിലും മികവിന്റെ മാറ്റ് കുറയുന്നില്ല. 

സ്വന്തം മണ്ണിൽ 5–0 വിജയം നേടാനുള്ള അവസരം കൈവിട്ട ഇംഗ്ലണ്ടിന് 4–1 വിജയംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കൂടാതെ, തോൽവിയറിയാത്ത പരമ്പര എന്ന നേട്ടവും നഷ്ടമായി. ജൂണിൽ ശ്രീലങ്കയ്ക്കെതിരെ ടൈയിൽ തുടങ്ങിയ പരമ്പരയിൽ പിന്നീടു വിജയംകണ്ട ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ തുടർച്ചയായി നാലു വിജയം നേടിയിരുന്നു. ഇനി മാഞ്ചസ്റ്ററിൽ ബുധനാഴ്ച പാക്കിസ്ഥാനെതിരെ ട്വന്റി 20 കൂടിയുണ്ട്.

No comments:

Post a Comment