ജി20 ഉച്ചകോടി: മുഖ്യവിഷയം
ബ്രെക്സിറ്റ്; തെരേസയേക്കാൾ
ഒബാമ അടുപ്പം കാട്ടിയത്
മെർക്കലിനോട്
ലണ്ടൻ∙ ചൈനയിലെ ഹ്വാങ്ഷുവിൽ അവസാനിച്ച ജി-20 ഉച്ചകോടിയിൽ ലോകനേതാക്കൾക്കിടയിൽ മുഖ്യ ചർച്ചാവിഷയമായത് ബ്രെക്സിറ്റ്. ബ്രിട്ടനില്ലാത്ത യൂറോപ്യൻ യൂണിയനു(ഇയു)മായും ഇയു വിടാൻ തീരുമാനിച്ച ബ്രിട്ടനുമായും ഉള്ള വ്യാപാര ഉടമ്പടികളായിരുന്നു എല്ലാ ചർച്ചകളിലെയും കേന്ദ്രബിന്ദു. ജർമൻ ചാൻസലറും ഫ്രഞ്ച് പ്രസിഡന്റും ഉൾപ്പെടെയുള്ള നേതാക്കൾ യൂറോപ്യൻ യൂണിയന്റെ പ്രസക്തി കുറഞ്ഞിട്ടില്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ പ്രമുഖ ലോകരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതു സംബന്ധിച്ച സാധ്യതകൾ ആരായുന്ന തിരക്കിലായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി അവർ പ്രത്യേകം കൂടിക്കാഴ്ച നടത്തി.
എല്ലാ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാരകരാറിൽ ഏർപ്പെടാൻ താൽപര്യം അറിയിച്ച അവർക്കു പക്ഷേ, യുഎസ് ഉൾപ്പെടെയുള്ള പല പ്രമുഖ രാജ്യങ്ങളുടെയും നിർലോഭമായ പിന്തുണ ഉറപ്പാക്കാനായില്ല. വ്യാപാര കരാറുകളിൽ ബ്രിട്ടനേക്കാൾ തങ്ങൾ പ്രാധാന്യം നൽകുക യൂറോപ്യൻ യൂണിയനാകുമെന്ന് തെരേസയെ സാക്ഷിനിർത്തി വാർത്താസമ്മേളനത്തിൽ ഒബാമ പ്രഖ്യാപിച്ചത് അവർക്കു തിരിച്ചടിയായി. ബ്രെക്സിറ്റ് ബ്രിട്ടന്റെ സാമ്പത്തിക പുരോഗതിക്കു ഗുണം ചെയ്യില്ലെന്നും വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിനു തടസം സൃഷ്ടിച്ചേക്കുമെന്നും ഹിതപരിശോധനയ്ക്കു മുൻപേ ഒബാമ അഭിപ്രായപ്പെട്ടിരുന്നു.
ബ്രിട്ടനിൽനിന്നും പ്രമുഖ കമ്പനികളുടെ ആസ്ഥാനങ്ങൾ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു മാറ്റാനുള്ള ജപ്പാന്റെ തീരുമാനത്തിനു തടയിടാനും തെരേസയ്ക്കു കഴിഞ്ഞില്ല. ഇക്കാര്യത്തിൽ വ്യവസായ സ്ഥാപനങ്ങളുടെ താൽപര്യം കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കാനാകൂ എന്നായിരുന്നു ജപ്പാന്റെ നിലപാട്. കൂടാതെ, ഉച്ചകോടികളിലെ ഫോട്ടോ സെഷനിൽ യുഎസ് പ്രസിഡന്റിനൊപ്പം സ്ഥാനമുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് ഇക്കുറി അതു ലഭിച്ചില്ല. തെരേസയ്ക്കു പകരം ജർമൻ ചാൻസലർ അംഗല മെർക്കലിനെ ഒപ്പം നിർത്താനാണ് ഒബാമ താൽപര്യം കാട്ടിയത്. ഇത് ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ സ്ഥാനവും യുഎസിന്റെ സമീപനവും എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായി. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിലനിർത്താനായി ഡേവിഡ് കാമറൺ കിണഞ്ഞു ശ്രമിച്ചതും അതിനു കഴിയാതെ വന്നപ്പോൾ രാജിവച്ചു പുറത്തുപോയതും എന്തുകൊണ്ടാണെന്ന് ഇതിലൂടെ മനസിലാക്കാം.
ചർച്ചകൾക്കൊടുവിൽ രണ്ടു പ്രധാന പ്രഖ്യാപനങ്ങളാണു തെരേസ മേയ് ഹ്വാങ്ഷുവിൽ നടത്തിയത്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ലോക രാഷ്ട്രങ്ങളുമായി പുതിയ വ്യാപാര ഉടമ്പടികൾക്കു ബ്രിട്ടൻ ഉറ്റുനോക്കുന്നു എന്നായിരുന്നു ഒന്നാമത്തേത്. ബ്രിട്ടനിലേക്കു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയാൻ പോയിന്റ് സംവിധാനത്തിലൂടെയുള്ള നിയന്ത്രണം ഏർപ്പെടുത്തില്ല എന്നതായിരുന്നു മറ്റൊന്ന്. കുടിയേറ്റം തടയാൻ ശക്തമായ നടപടി പ്രതീക്ഷിച്ചു ബ്രെക്സിറ്റിന് അനുകൂലമായി വോട്ടുചെയ്തവരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമായി ഇത്. ഇതിനെതിരേ നൈജൽ ഫെറാജ് ഉൾപ്പെടെയുള്ള ബ്രെക്സിറ്റ് അനുകൂലികൾ ഉടൻതന്നെ രംഗത്തുവരികയും ചെയ്തു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ആഗ്രഹത്തിനു വിരുദ്ധമായി ലോക നേതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണോ അവർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നാണ് ഇനി അറിയേണ്ടത്. എന്നാൽ ‘ഓസ്ട്രേലിയൻ സിസ്റ്റം’ എന്നറിയപ്പെടുന്ന പോയിന്റ് സംവിധാനത്തിലുള്ള കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തില്ല എന്നതുകൊണ്ട് കുടിയേറ്റ നിയന്ത്രണത്തിൽ മൃദുസമീപനമാകുമെന്ന് ആരും കരുതേണ്ടെന്ന് അവർ പിന്നീടു വിശദീകരിച്ചു. ബ്രിട്ടിഷ് ജനതയ്ക്ക് ആവശ്യമായ തനതായ കുടിയേറ്റ നിയന്ത്രണ മാർഗമാകും അവലംബിക്കുക. യൂറോപ്യൻ യൂണിയനിൽനിന്നുള്ളവർക്കു ബ്രിട്ടനിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരേക്കാൾ മുൻഗണനയുണ്ടാകും. എന്നാൽ നിലവിലുള്ള സ്വതന്ത്ര സഞ്ചാരം അനുവദിക്കില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. ചുരുക്കത്തിൽ ഒരേ സമയം ലോക നേതാക്കളെയും ബ്രെക്സിറ്റിനായി വോട്ടുചെയ്തവരെയും നിരാശരാക്കാതിരിക്കാനായിരുന്നു അവരുടെ ശ്രമം.

No comments:
Post a Comment