കശ്മീർ അതിർത്തിയിൽ പാക്ക്
വെടിവയ്പ്പ്; ഇന്ത്യൻ സൈന്യം
തിരിച്ചടിച്ചു
ശ്രീനഗർ ∙ ജമ്മു കശ്മീർ അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് സെക്ടറിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇതുരണ്ടാം തവണയാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ചെറിയ തോക്കുകളും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയെന്നു സൈനിക വക്താവ് അറിയിച്ചു. അർധരാത്രിയാണ് സംഭവം.മോട്ടോർ തോക്കുകളും ഷെല്ലുകളും കൈതോക്കുകളും ഉപയോഗിച്ചാണു പാക്ക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തത്. നമ്മുടെ സൈന്യവും അതേ രീതിയിൽ തന്നെ തിരിച്ചടിച്ചു. അവസാന വിവരം ലഭിക്കുന്നതുവരെ ഇന്ത്യൻ സൈനികർ സുരക്ഷിതരാണ്. വെടിവയ്പ്പ് തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. പൂഞ്ച് ജില്ലയിലെ ഷാപുർ കൻഡി മേഖലയിലാണ് സംഭവമെന്നു പൊലീസ് പറഞ്ഞു.
ഈമാസം രണ്ടിനും പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഈ വർഷം ആഗസ്റ്റ് 14ന് ഉണ്ടായ പാക്ക് വെടിവയ്പ്പിൽ 50 വയസുള്ള സ്ത്രീക്കു പരുക്കേറ്റിരുന്നു. പൂഞ്ചിലെ രണ്ടു മേഖലകളിലാണ് അന്നു വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ വർഷം 405 തവണയാണു പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. 16 പ്രദേശവാസികൾ കൊല്ലപ്പെടുകയും 71 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 253 സംഭവങ്ങൾ രാജ്യാന്തര അതിർത്തിയിലും 152 സംഭവങ്ങൾ നിയന്ത്രണരേഖയ്ക്കു സമീപവുമാണ് ഉണ്ടായതെന്നു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു.

No comments:
Post a Comment