ബാർ കോഴ: റിപ്പോർട്ട് അടുത്തമാസം
22നകം നൽകണമെന്ന് വിജിലൻസ്
കോടതി
തിരുവനന്തപുരം ∙ മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് അടുത്ത മാസം 22നകം നൽകാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. അതേസമയം കേസിൽ ബാറുടമകളെ കൂടി പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. കേസിൽ മാണിക്കെതിരെ തുടരന്വേഷണം നടത്താൻ അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സമയ പരിധി നിശ്ചയിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി: ആർ.സുകേശന്റെ ഹർജിയിലാണു തുടരന്വേഷണ ഉത്തരവ് നൽകിയത്
.
.

No comments:
Post a Comment