Wednesday, 7 September 2016

ഏയ്ഞ്ചലീന ജോളിയെപ്പോലെ സുന്ദരിയായ ആ പട്ടാളക്കാരി ഒടുവില്‍ ഐസിസ് ഭീകരരോട് ഏറ്റുമുട്ടി മരണം വരിച്ചു; 22കാരിയായ കുര്‍ദിഷ് സേനാംഗത്തിന്റെ വീരസ്മരണയില്‍ ചങ്ക് പൊട്ടി ലോകം



ഈ സുന്ദരിയുടെ ചിത്രങ്ങള്‍ ലോകം എമ്ബാടുമുള്ള സൈനികര്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ജന്മനാടിന് വേണ്ടിയുള്ള പേരാട്ടത്തിന് കയ്യും മെയ്യും മറന്ന് ഇറങ്ങിയ ഈ പട്ടാളക്കാരിയെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത് ഏയ്ഞ്ചലീന ജോളിയുമായുള്ള സാമ്യം ആയിരുന്നു. അറേബ്യന്‍ കണ്ണുകളും മുഖവും കൂടിയായപ്പോള്‍ ഒരു പക്ഷേ ജോളിയെ കടത്തി വെട്ടുന്ന സുന്ദരിയായി അവള്‍ വാഴ്ത്തപ്പെട്ടു. പക്ഷേ 22 വയസ്സ് തികയും മുന്‍പ് അവള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു.
ഭീകരരുമായി ഏറ്റുമുട്ടി മരിച്ച അതിസുന്ദരിയായ ആ പട്ടാളക്കാരിയുടെ ഓര്‍മ്മകളില്‍ വിങ്ങുകയാണ് ലോകം.

കുര്‍ദിഷ് പട്ടാളക്കാരിയും 22 കാരിയുമായ ഏഷ്യ റംസാന്‍ അന്റാര്‍ ഐസിസുമായുള്ള പോരാട്ടത്തില്‍ കൊല്ലെപ്പെട്ടുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ കുറച്ച്‌ കാലമായി ഐസിസിനെതിരെ കടുത്ത പോരാട്ടം നടത്തിയിരുന്ന കുര്‍ദിഷ് ഗ്രൂപ്പായ വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്സിലെ ഉന്നത പോരാളിയായിരുന്നു അന്റാര്‍.കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റുമായുണ്ടായ കടുത്ത പോരാട്ടത്തില്‍ ഈ സുന്ദരി കൊല്ലപ്പെട്ടുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 1996ല്‍ ജനിച്ച അന്റാര്‍ 2014ല്‍ ആയിരുന്നു കുര്‍ദിഷ് വൈപിജിയില്‍ ചേര്‍ന്നിരുന്നത്.

ഇത്രയും കാലത്തിനിടെ വടക്കന്‍ സിറിയയില്‍ ഐസിസുമായി കുര്‍ദുകള്‍ നടത്തിയിരുന്ന നിരവധി നിര്‍ണായകമായ പോരാട്ടങ്ങളില്‍ ഈ യുവതി ഭാഗഭാക്കായിരുന്നു. ഐസിസിനെതിരായുള്ള യുദ്ധത്തിലെ രക്തസാക്ഷിയാണ് താനെന്നായിരുന്നു വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ വിവരിച്ചിരുന്നത്. ഈ യുവതിയുടെ മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളുടെ എല്ലാ വനിതാ വിഭാഗങ്ങളുടെയും സങ്കലനമാണ് ദി വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്. ഇതിലായിരുന്നു അന്റാര്‍ ജീവിതത്തിന്റെ നല്ലൊരു കാലം ചെലവഴിച്ചിരുന്നത്. വൈപിജിയിലെ 50,000ത്തോളം വരുന്ന പോരാളികളില്‍ 20 ശതമാനവും സ്ത്രീകളാണ്.

No comments:

Post a Comment