Wednesday, 7 September 2016

എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി



ന്യൂഡല്‍ഹി: എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് സുപ്രീം കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം ഉള്‍പ്പെടെയുള്ള കേസുകളുടെ എഫ്‌ഐആര്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുറ്റാരോപിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനുമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത് ബാര്‍ അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ജസ്റ്റീസുമാരായ ദീപക് മിശ്രയുടെയും എസ് നാഗപ്പന്റെയും നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സാങ്കേതികമായി പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ എഫ്‌ഐആര്‍ പ്രസിദ്ധീകരിക്കുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.


കേസുകളുടെ എഫ്‌ഐആറുകള്‍ പൊതു ജനങ്ങള്‍ക്കുകൂടി കാണാന്‍ അവകാശമുള്ള രേഖകളാണെന്ന് ഹര്‍ജിയില്‍ ലോയേഴ്സ് യൂണിയന്‍ സൂചിപ്പിച്ചിരുന്നു.

No comments:

Post a Comment