Wednesday, 7 September 2016

കണ്ണൂരില്‍ വീണ്ടും ചോരക്കളി; കൂത്തുപറമ്ബില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു





കൂത്തുപറമ്ബ്: കണ്ണൂരില്‍ കൂത്തുപറമ്ബിനടുത്ത് പാരിയോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. മമ്ബറം-പാതിരിയോട് നവജിത്ത് നിവാസില്‍ നവജിത്ത്(22) ആണ് അക്രമത്തിനിരയായത്. ബുധനാഴ്ച രാത്രി 9.15 ഓടെയാണ് അക്രമിസംഘം നവജിത്തിനെ വെട്ടിയത്. ഗുരുതര പരിക്കേറ്റ ഇയാളെ കൂത്തുപറമ്ബില്‍ നിന്ന് പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ ആഴ്ച തില്ലങ്കരിയില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന വിനീഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടു്തതിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ ബോംബെറിഞ്ഞതിന്റെ പ്രതികാരമായാണ് വിനേഷിനെ കൊലപ്പെടുത്തിയത്. എന്നാല്‍ നവജിത്തിന് നേരെയുള്ള ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയാണെന്നാണ് പോലീസ് പറയുന്നത്.

ലോറിയില്‍ കയറ്റിറക്ക് തൊഴിലാളിയാണ് നവജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി പാതിരിയോട് എംഒപി റോഡില്‍ പിന്തുടര്‍ന്നെത്തിയ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു. കൈക്കും കാലിനുമാണ് വെട്ടേറ്റത്. പോലീസ് ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റി ആരോപിക്കുന്നത്. അധികാരം കയ്യിലുള്ളതിനാല്‍ സിപിഎം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ അക്രമം അഴിച്ച്‌ വിടുകയാണ്. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം oim@oneindia.co.in

No comments:

Post a Comment