Wednesday, 7 September 2016

30 ദിവസം കൊണ്ട് ഐഎസിനെ വേരോടെ പിഴുതെറിയാന്‍ പദ്ധതിയിട്ട് ഡോണള്‍ഡ് ട്രംപ്



വാഷിങ്ടണ്‍• യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂര്‍ണമായും നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റായി അധികാരമേറ്റാലുടന്‍തന്നെ 30 ദിവസം കൊണ്ട് ഐഎസിനെ വേരോടെ പിഴുതെറിയാനുള്ള പദ്ധതി തയാറാക്കി നല്‍കാന്‍ സൈനിക മേധാവികള്‍ക്കു നിര്‍ദേശം നല്‍കും. ഇതിനു സൈനിക യുദ്ധമോ, സൈബര്‍ യുദ്ധമോ, പ്രത്യയശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ട്രംപ് പറഞ്ഞു. ഫിലദല്‍ഫിയയിലെ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎസ് സൈനികശേഷിയെ അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്. സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചും കൂടുതല്‍ വിമാനങ്ങളും കപ്പലുകളും വാങ്ങിയും സൈനികശേഷിയെ മെച്ചപ്പെടുത്തണം.

സൈനികര്‍ക്കു മികച്ച പരിശീലനം നല്‍കി അവരെ കഴിവുറ്റവരാക്കിത്തീര്‍ക്കണം. സൈനിക ആവശ്യങ്ങള്‍ക്കായുള്ള തുക വര്‍ധിപ്പിക്കണമെന്നു കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലെങ്കില്‍ നമുക്ക് രാജ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment