Wednesday, 7 September 2016

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം



തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിയമസഭാ സമ്മേളനം നിശ്ചയിച്ചതിനാല്‍ ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിടുന്ന തീരുമാനം മാറ്റിവച്ചു. നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചു വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും.

എയ്ഡഡ് സ്ഥാപനങ്ങളില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍1 വരെ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണറോടു ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

കിസാന്‍ പെന്‍ഷന്‍ ഓണത്തിനു മുമ്ബു കൊടുത്തു തീര്‍ക്കാനും മന്ത്രിസഭ തീരുമാനിച്ചു.

No comments:

Post a Comment