Monday, 5 September 2016

ഓണം ബോണസില്‍നിന്ന് പാര്‍ട്ടി ഫണ്ട്; ലോട്ടറി തൊഴിലാളികളെ കൊള്ളയടിച്ച്‌ യൂണിയനുകള്‍



തിരുവനന്തപുരം • ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസില്‍നിന്നു പാര്‍ട്ടി ഫണ്ട് ഈടാക്കി തൊഴിലാളി യൂണിയനുകളുടെ പകല്‍ക്കൊള്ള. തുച്ഛമായ ബോണസ് തുകയില്‍നിന്നു പാര്‍ട്ടി ഫണ്ടെന്ന രൂപത്തില്‍ ഈടാക്കുന്നത് 250 മുതല്‍ 500 രൂപവരെ. വികലാംഗരായ ലോട്ടറി വില്‍പനക്കാരെ പോലും ഒഴിവാക്കാതെയാണ് യൂണിയന്‍ നേതാക്കളുടെ ഓണപ്പിരിവ്.

വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ബോണസിനായി കൈനീട്ടിയ ലോട്ടറി തൊഴിലാളികള്‍ക്ക് ഇത്തവണ 250 രൂപയുടെ രസീതാണ് തൊഴിലാളി യൂണിയനുകള്‍ നല്‍കിയത്. ശാരീരിക അവശതകള്‍ പോലും മറന്ന് 5000 രൂപയുടെ ബോണസിനായി ഓടിയെത്തിയവരെയാണു കൊടിയുടെ നിറം മറന്നു തൊഴിലാളി യൂണിയന്‍ നേതാക്കള്‍ കൊള്ളയടിച്ചത്. ഭരണപക്ഷത്തെ യൂണിയനുകള്‍ തന്നെയാണ് പിരിവില്‍ മുന്‍പന്തിയില്‍.

No comments:

Post a Comment