വീണ്ടും ഭരണത്തിലേറ്റിയാൽ
പാവപ്പെട്ടവർക്ക് സൗജന്യ
സ്മാർട്ട്ഫോൺ: അഖിലേഷ് യാദവ്
ലക്നൗ ∙ സമാജ്‍വാദി പാർട്ടിയെ വീണ്ടും ഭരണത്തിലേറ്റിയാൽ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകൾ നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. 2017 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എസ്പിയെ തിരികെ അധികാരത്തിൽ എത്തിച്ചാൽ മാത്രമേ ഈ ‘ഒാഫർ’ ലഭ്യമാകുവെന്നും അഖിലേഷ് പറഞ്ഞു.
സൗജന്യമായി ഏറ്റവുമധികം ലാപ്ടോപ്പുകൾ നൽകിയ സംസ്ഥാനം ഉത്തർപ്രദേശാണ്. ഏതാണ്ട് 18 ലക്ഷം ലാപ്ടോപുകൾ ഞങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. അധികാരത്തിൽ തുടരാൻ സാധിച്ചാൽ പാവപ്പെട്ട എല്ലാവർക്കും സൗജന്യ സ്മാർട്ട് ഫോണുകൾ നൽകുമെന്ന് ഞങ്ങൾ ഉറപ്പു നൽകുകയാണ്– അഖിലേഷ് വ്യക്തമാക്കി.
ഒരു മാസത്തിനകം ഇതിനായുള്ള ഒാൺലൈൻ റജിസ്ട്രേഷൻ ആരംഭിക്കുമെന്ന് യുപി സർക്കാർ അറിയിച്ചു. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്കും സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നവർക്കുമാണ് സൗജന്യ സ്മാർട്ട് ഫോണിനുള്ള അർഹത. സർക്കാർ ജോലിയിലുള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല. 18 വയസുപൂർത്തിയായ ഉത്തർപ്രദേശുകാർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. സർക്കാരിനെയും ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനുള്ള മാർഗമായാണ് സ്മാർട്ട് ഫോൺ നൽകുന്നതിനെ സർക്കാർ വിശദീകരിക്കുന്നത്.

No comments:
Post a Comment