Monday, 5 September 2016

സ്വാശ്രയ മെഡി. അലോട്മെന്റ് പ്രതിപക്ഷം തടസപ്പെടുത്താൻ ശ്രമിക്കുന്നു: മന്ത്രി

തൃശൂർ ∙ സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്കുള്ള അലോട്മെന്റ് തടസപ്പെടുത്താൻ ലക്ഷ്യമിട്ടാണു പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെന്നു മന്ത്രി കെ.കെ.ശൈലജ. സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ മെറിറ്റ് സീറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കി വർധിപ്പിക്കാൻ സർക്ക‍ാരിനു കഴിഞ്ഞു. കഴിഞ്ഞ വർഷം 525 സീറ്റുകൾ മാത്രമായിരുന്നു മെറ‍ിറ്റിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ ആയിരമാക്കി ഉയർത്തി. ബിപിഎൽ വിഭാഗത്തിലെ സീറ്റുകളുടെ എണ്ണം 105ൽനിന്ന് ഇരുന്നൂറാക്കിയും വർധിപ്പിച്ചിട്ടുണ്ട്.സാമൂഹികനീതി ലക്ഷ്യമിട്ടാണു സർക്കാർ സ്വാശ്രയ വിഷയത്തിൽ നിലപാടെടുത്തത്. പല കോളജ‍ുകളുടെയും വെബ്സൈറ്റുകൾ തകരാറിലാണെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തകരാർ പരിഹരിക്കാൻ ഇവർക്കു നിർദേശം നൽകി. എങ്കിലും തകരാർ പരിഹരിക്കാൻ രണ്ടു ദിവസം കൂടി സാവകാശം നൽകിയിട്ടുണ്ട്. സ്വാശ്രയ വിഷയത്തിൽ സർക്കാരിനു നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment